Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനാശ്രിതർക്കായി...

വനാശ്രിതർക്കായി ഫോറസ്​റ്റ്​ അദാലത്തുകൾ സംഘടിപ്പിക്കും- ^മന്ത്രി

text_fields
bookmark_border
വനാശ്രിതർക്കായി ഫോറസ്റ്റ് അദാലത്തുകൾ സംഘടിപ്പിക്കും- -മന്ത്രി തിരുവനന്തപുരം: വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹരിക്കാനുമായി ഫോറസ്റ്റ് അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജു. വെള്ളറടയിൽ നിർമാണം പൂർത്തിയാക്കിയ ആനപ്പാറ ഫോറസ്റ്റ് കമ്യൂണിറ്റി സ​െൻറർ നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. കൃഷിനാശം, വന്യമൃഗശല്യം, മനുഷ്യ--വന്യജീവി സംഘർഷം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് വനം വകുപ്പ് അധികാരികളെ അറിയിക്കാൻ തദ്ദേശവാസികൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. പട്ടയവുമായി ബന്ധപ്പെട്ട പരാതികളൊഴികെ നടപടികളെടുക്കാൻ അദാലത്തുകൾ ഉപകാരപ്പെടും. ഇത്തരത്തിലുള്ള ആദ്യ അദാലത് ആനപ്പാറ ഫോറസ്റ്റ് കമ്യൂണിറ്റി സ​െൻററിൽ നടത്തുമെന്നും വിജയകരമാണെങ്കിൽ സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story