Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:38 AM GMT Updated On
date_range 2018-05-11T11:08:59+05:30മാതാപിതാക്കളുടെ അകാലവിയോഗത്തോടെ അനാഥയായ ശ്രീലക്ഷ്മിക്ക് മനംനിറഞ്ഞ് മംഗല്യം
text_fieldsഇരവിപുരം: മാതാപിതാക്കളുടെ അകാലവിയോഗത്തോടെ അനാഥയായ ശ്രീലക്ഷ്മിക്ക് മനംനിറഞ്ഞ് മംഗല്യം. മഹിളാമന്ദിരത്തിലെ അന്തേവാസി ഇനി പെരിനാട് മുരുന്തൽ വയലിൽ പുത്തൻവീട്ടിലെ കെടാവിളക്ക്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ നിറഞ്ഞ സദസ്സിെൻറ സാന്നിധ്യത്തിൽ ശ്രീലക്ഷ്മിയെ സുധീഷ് വരണമാല്യം ചാർത്തി ജീവിതസഖിയാക്കി. സാമൂഹികനീതി വകുപ്പിെൻറയും കൊല്ലം കോർപറേഷെൻറയും കീഴിൽ കരിക്കോട് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലെ അന്തേവാസിയായ ശ്രീലക്ഷ്മിയുടെ വിവാഹമാണ് അയത്തിൽ റോയൽ ഒാഡിറ്റോറിയത്തിൽ ജനപ്രതിനിധികളുടെയും സുമനസ്സുകളുടെയും സാമൂഹിക പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്നത്. അഞ്ചാലുംമൂട് ഐ മാൾ ജീവനക്കാരനായ പെരിനാട് മുരുന്തൽ വയലിൽ പുത്തൻവീട്ടിൽ ആർ. സതീശെൻറയും പരേതയായ ആർ. സിന്ധുലേഖയുടെയും മകനാണ് സുധീഷ്. പരേതരായ നടരാജൻ ആചാരിയുടെയും സുധർമിണിയുടെയും മകളായ ശ്രീലക്ഷ്മി മാതാപിതാക്കളുടെ മരണത്തെതുടർന്നാണ് മഹിളാ മന്ദിരത്തിലെത്തിയത്. കുറച്ചുകാലം ഐ മാളിൽ ജോലി നോക്കിയിരുന്ന ശ്രീലക്ഷ്മിയെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നത് സുധീഷിെൻറ മാതാവ് പരേതയായ സിന്ധുലേഖയുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹമാണ് മകെൻറ തീരുമാനത്തിലൂടെ സഫലമായത്. ചടങ്ങുകൾക്ക് മേയർ രാജേന്ദ്രബാബു, എം.എൽ.എമാരായ നൗഷാദ്, മുകേഷ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്താർ, ഗീതാകുമാരി എന്നിവർ നേതൃത്വം നൽകി. മഹിളാമന്ദിരം മാനേജിങ് കമ്മിറ്റി അംഗങ്ങളായ പട്ടത്താനം സുനിലും ജെ. സുജനനും ചേർന്ന് ബൊക്കെ നൽകി വരനെയും കൂട്ടരെയും സ്വീകരിച്ചു. ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ കൗൺസിലർമാരും നവദമ്പതികളെ ആശീർവദിക്കുന്നതിനും ആശംസകൾ അർപ്പിക്കുന്നതിനുമായി എത്തിയിരുന്നു. ജില്ലാ സാമൂഹികനീതി ഓഫിസർ സബീനാ ബീഗം, പ്രൊബേഷൻ ഓഫിസർ ഷൺമുഖദാസ്, സി.ഡബ്ല്യു.സി ചെയർപേഴ്സൻ കോമളകുമാരി, മഹിളാ മന്ദിരം സൂപ്രണ്ട് ആർ. ബിന്ദു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവാഹത്തിൽ പങ്കെടുത്തവർക്കായി സദ്യയും ഒരുക്കിയിരുന്നു.
Next Story