Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ^ബീറ്റ് സംവിധാനം...

ഇ^ബീറ്റ് സംവിധാനം മുടങ്ങി

text_fields
bookmark_border
ഇ-ബീറ്റ് സംവിധാനം മുടങ്ങി ചാത്തന്നൂർ: രാത്രികാല ബീറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പൊലീസ് ആരംഭിച്ച ഇ-ബീറ്റ് സംവിധാനം പല പൊലീസ് സ്റ്റേഷനുകളിലും മുടങ്ങിയ നിലയിൽ. ഇതിനായി സ്ഥാപിച്ച ഇലക്‌േട്രാണിക് ബുക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ വിശ്രമത്തിലാണ്. ബാങ്കുകൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏതാനും വർഷം മുമ്പ് ഇലക്ട്രോണിക് ബുക്കുകൾ സ്ഥാപിച്ചത്. ബീറ്റ് ഡ്യൂട്ടിക്കാർ മുങ്ങാതിരിക്കാനാണ് ഈ സംവിധാനം. മൊബൈൽ ഫോൺ ഇലക്ട്രോണിക് ബുക്കിന് മുന്നിലേക്ക് പിടിക്കുമ്പോൾ അവിടെയെത്തിയ സമയവും മറ്റും മേലുദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട കമ്പ്യൂട്ടറിലും ലഭിക്കും. ആദ്യമൊക്കെ ഈ സംവിധാനം ഫലപ്രദമായി നടന്നെങ്കിലും പിന്നീട് മുടങ്ങിപ്പോകുകയായിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ബുക്കുകളിൽ കഴിഞ്ഞ ഏതാനും വർഷം മുമ്പുവരെ ബീറ്റ് ഉദ്യോഗസ്ഥർ ഒപ്പിടുകയായിരുന്നു പതിവ്. ഇത് മാറ്റിയാണ് ഇ-ബീറ്റി​െൻറ ഭാഗമായി ഇലക്ട്രോണിക് ബുക്കുകൾ സ്ഥാപിച്ചത്. ഇ-ബീറ്റ് സംവിധാനം നിലച്ചതോടെ പലയിടത്തും മോഷണങ്ങളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് സ്വർണം, വെള്ളി ആഭരണ നിർമാണശാലയിൽ മോഷണം നടന്നിരുന്നു. രാത്രികാല ബീറ്റ് സംവിധാനം കാര്യക്ഷമമല്ലാത്തതിനാലാണ് മോഷണങ്ങൾ വർധിക്കുന്നതെന്ന പരാതിയാണ് ഉയരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story