Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​മാർട്ട്​ വില്ലേജ്​...

സ്​മാർട്ട്​ വില്ലേജ്​ ഒാഫിസ്​ കെട്ടിടത്തിന്​ ഒടുവിൽ ഉദ്​​ഘാടനം

text_fields
bookmark_border
കൊട്ടിയം: നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടക്കാതിരുന്ന സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന് ഒടുവിൽ ശാപമോക്ഷമാകുന്നു. കൊട്ടിയം പൊലീസ് സ്റ്റേഷനടുത്ത് കെ.ഐ.പി വിട്ടുകൊടുത്ത സ്ഥലത്ത് ആധുനികസൗകര്യങ്ങളോടെ ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയ തഴുത്തല വില്ലേജ് ഓഫിസ് കെട്ടിടത്തിനാണ് ശാപമോക്ഷമാകുന്നത്. 11നാണ് കെട്ടിടത്തി​െൻറ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടകനും സ്ഥലം എം.എൽ.എയായ മന്ത്രി മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയുമായാണ് ചടങ്ങ് നിശ്ചയിച്ചത്. ഉദ്ഘാടകൻ ആരാവണമെന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഭിന്നാഭിപ്രായമാണ് മാസങ്ങളോളം ചടങ്ങ് വൈകാൻ കാരണമായതായി പറയുന്നത്. നിർമിതികേന്ദ്രത്തിനായിരുന്നു കെട്ടിടത്തി​െൻറ നിർമാണചുമതല. തഴുത്തല വൈദ്യശാല ജങ്ഷനിലെ വാടകകെട്ടിടത്തി​െൻറ ഒന്നാംനിലയിലാണ് അസൗകര്യങ്ങളുടെ നടുവിൽ വില്ലേജ് ഓഫിസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ വില്ലേജ് ഒാഫിസറുമില്ല. സർവിസിലുണ്ടായിരുന്ന വില്ലേജ് ഓഫിസർ വിരമിച്ചശേഷം പകരക്കാരനെ നിയമിച്ചിട്ടില്ല. പള്ളിമൺ വില്ലേജ് ഓഫിസർക്കാണ് തഴുത്തല വില്ലേജി​െൻറ അധികചുമതല നൽകിയിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story