Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം സഹകരണ അർബൻ...

കൊല്ലം സഹകരണ അർബൻ ബാങ്ക് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
കൊട്ടിയം: കൊല്ലം സഹകരണ അർബൻ ബാങ്കി​െൻറ കൊട്ടിയം ശാഖയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. തഴുത്തല ഗണപതി ക്ഷേത്രത്തിന് സമീപം ലക്ഷ്മി ബിൽഡിങ്ങിലാണ് ബാങ്ക് ശാഖ ആരംഭിക്കുന്നത്. രാവിലെ 10.15ന് ജി.എസ്. ജയലാൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ ബാങ്ക് പ്രസിഡൻറ് സി.വി. പത്മരാജൻ ദീപം കൊളുത്തും. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പ്രഥമ നിക്ഷേപ സമർപ്പണം നടത്തും. വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. സി.വി. പത്മരാജൻ അധ്യക്ഷതവഹിക്കും. എം. നൗഷാദ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. ബാങ്ക് വൈസ് പ്രസിഡൻറ് കെ. സോമയാജി സ്വാഗതവും ബാങ്ക് ഡയറക്ടർ ആർ. രാജേമാഹൻ നന്ദിയും പറയും. വില്ലേജ് ഓഫിസുകളിലെ ഡാറ്റാ എൻട്രി ഓപറേറ്റർമാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് ഇരവിപുരം: വില്ലേജ് ഓഫിസുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഡാറ്റാ എൻട്രി ഓപറേറ്റർമാർക്ക് ആറുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. ഇതോടെ പലരും ജോലി ഉപേക്ഷിക്കുകയാണ്. രേഖകൾ കമ്പ്യൂട്ടറുകളിലാക്കുന്നതിനാണ് ഓരോ വില്ലേജ് ഓഫിസിലും രണ്ടും മൂന്നും പേരെ വീതം നിയമിച്ചത്. 750 രൂപ ദിവസവേതനത്തിലായിരുന്നു നിയമനം. പിന്നീടത് ഒരു എൻട്രിക്ക് നാല് രൂപ എന്ന നിരക്കിലാക്കി. ഒരാൾ ദിവസം 100 എൻട്രി ചെയ്യണമെന്നാണ് വ്യവസ്ഥ. പോക്കുവരവുകൾവരെ ചെയ്യിക്കുന്നുണ്ടെങ്കിലും പ്രതിഫലം നൽകുന്ന കാര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story