Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 11:56 AM IST Updated On
date_range 9 May 2018 11:56 AM ISTപോരുവഴി സഹകരണബാങ്കിൽനിന്ന് 30 ലക്ഷത്തിെൻറ പണയസ്വർണം കാണാതായി
text_fieldsbookmark_border
വ്യാജരേഖ ചമച്ച് അക്കൗണ്ടിലുള്ള പണം തട്ടി ബാങ്ക് സെക്രട്ടറി ഒളിവിൽ ശാസ്താംകോട്ട: ഒരു കോടിയിലധികം രൂപയുടെ നിക്ഷേപത്തിരിമറി നടന്ന പോരുവഴി സർവിസ് സഹകരണ ബാങ്കിൽ ഇടപാടുകാർ പണയംെവച്ച 90 പവൻ കാണാതായി. ഒാഡിറ്റിങ് നടത്തിയപ്പോഴാണ് തട്ടിപ്പ് വെളിയിൽ വന്നത്. കേമ്പാളവില അനുസരിച്ച് 30 ലക്ഷം രൂപയുടെ മൂല്യം വരുന്നതാണ് സ്വർണം. പണയ ഇടപാടുകാരായ നിർധന സഹകാരികളുേടതാണ് ഇൗ സ്വർണത്തിൽ ഏറെയും. 10 മാസമായി ബാങ്കിൽ പണയം എടുക്കാൻ പണം അടക്കുന്ന ഇടപാടുകാർക്ക് അന്നുതന്നെ ഉരുപ്പടികൾ തിരികെ നൽകുന്ന പതിവില്ലായിരുന്നു. രണ്ടും മൂന്നും ദിവസത്തെ അവധി പറഞ്ഞ് മടക്കുകയായിരുന്നു ജീവനക്കാരുടെ രീതി. ചക്കുവള്ളി ടൗണിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇൗ സ്വർണം മറുപണയം വെച്ചിരിക്കുന്നതിനാലാണ് ഇടപാടുകാർ പണം അടച്ചാലും തിരികെ കൊടുക്കാൻ വൈകിയിരുന്നത്. പോരുവഴി സഹകരണബാങ്കിൽ സുസജ്ജമായ സ്ട്രോങ് റൂമും ചെസ്റ്ററും ഉള്ളപ്പോഴാണ് ഇൗ നടപടി. ഇതിനിടെ തട്ടിപ്പിെൻറ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ശൂരനാട് വടക്ക് കിഴക്കേ ഹൈസ്കൂൾ ജങ്ഷനിൽ റേഷൻ കട നടത്തിയിരുന്ന പുളിവിളയിൽ തങ്കച്ചൻ മകളുടെ വിവാഹത്തിനായി കരുതിെവച്ചിരുന്ന നാല് ലക്ഷം രൂപ അപഹരിക്കപ്പെട്ട വിവരം ചൊവ്വാഴ്ചയാണ് അദ്ദേഹം അറിഞ്ഞത്. മുതലും പലിശയുമായി അക്കൗണ്ടിലുണ്ടായിരുന്ന 4,42,000 രൂപയാണ് വ്യാജരേഖ ചമച്ചും കള്ള ഒപ്പിട്ടും തട്ടിയെടുത്തത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന കോൺഗ്രസ് നേതാവ് ചിട്ടികുടിശ്ശിക തീർക്കാൻ ബാങ്കിൽ നൽകിയ 1,30,000 രൂപ ഇതുവരെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കുടിശ്ശിക തിരിച്ചടവ് സംബന്ധിച്ച നോട്ടീസൊന്നും ഇദ്ദേഹത്തിന് പിന്നീട് ബാങ്കിൽ നിന്ന് വന്നതുമില്ല. ഇതേസമയം, ശൂരനാട് പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് വിജിലൻസിന് നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കേസിലെ പ്രതിയായ ബാങ്ക് സെക്രട്ടറി ഇപ്പോഴും ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story