Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:15 AM GMT Updated On
date_range 2018-05-09T11:45:01+05:30പ്രതിഷേധ കഞ്ഞിവെപ്പും കൂട്ടധർണയും
text_fieldsതിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളി സംഘടന ഡി.പി.െഎ ഒാഫിസിന് മുന്നിൽ നടത്തിയ കൂട്ടധർണയും പ്രതിഷേധാത്മക കഞ്ഞിവെപ്പ് സമരവും എച്ച്.എം.എസ് ദേശീയ പ്രവർത്തക സമിതി അംഗം നന്ദൻകോട് ശ്രീദേവി ഉദ്ഘാടനം ചെയ്തു. സ്കൂൾ പാചകത്തൊഴിലാളികൾക്ക് കഴിഞ്ഞ വേനലവധിക്ക് നൽകിയ 4000 രൂപ 5000 രൂപയായി വർധിപ്പിക്കണമെന്നും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 100 രൂപ ദിവസവേതന വർധന കുടിശ്ശിക സഹിതം ഉടൻ നൽണമെന്നും ആവശ്യമുന്നയിച്ചായിരുന്നു സമരം. യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ് അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് ജില്ലാ പ്രസിഡൻറ് എസ്. മനോഹരൻ, മനുഷ്യാവകാശ പ്രവർത്തകൻ ശ്രീധരൻ തേറമ്പിൻ, െഎ.എ. റപ്പായി, എസ്. ശകുന്തള എന്നിവർ പെങ്കടുത്തു.
Next Story