Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:12 AM GMT Updated On
date_range 2018-05-09T11:42:00+05:30നഗരത്തിൽ പകർച്ചപ്പനി തടയാൻ മുന്നൊരുക്കം
text_fieldsതിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധഭാഗമായി നഗരസഭയും സംസ്ഥാന ആരോഗ്യവകുപ്പും നടത്തിവരുന്ന പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച് അവലോകനയോഗം ചേര്‍ന്നു. നഗരത്തിലെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിവരുന്ന ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, പൊതുശുചിത്വം എന്നിവ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് യോഗം ചേര്‍ന്നത്. നഗരത്തിലെ 100 വാർഡിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച് നഗരസഭാ ഹെൽത്ത് ഇന്‍സ്‌പെക്ടര്‍മാരിൽനിന്നുള്ള റിപ്പോര്‍ട്ടുകള്‍ യോഗത്തിൽ അവതരിപ്പിച്ചു. കൂത്താടി നശീകരണത്തിനായി സ്‌പ്രേയിങ്ങും കൊതുക് നശീകരണത്തിെൻറ ഭാഗമായി മുഴുവന്‍ വാർഡിലും ഫോഗിങ്ങും സംഘടിപ്പിച്ചതായി ഹെൽത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം നഗരത്തിൽ 14 ഡെങ്കിപ്പനി കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാസ് ഫോഗിങ്, സോഴ്‌സ് റിഡക്ഷന്‍ പ്രവര്‍ത്തനങ്ങളും നടത്തി ഡെങ്കിപ്പനിപ്പകര്‍ച്ച പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നഗരസഭാ ഹെൽത്ത് ഓഫിസര്‍ അറിയിച്ചു. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ തുടര്‍ന്നുള്ള ദിവസങ്ങളിലും നഗരത്തിലെ മുഴുവന്‍ വീടും കേന്ദ്രീകരിച്ച് കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 50 വീടുകള്‍ക്ക് ഒരാള്‍ എന്നരീതിയിൽ ആളെ നിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മേയര്‍ വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടു. ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന ഓടയിലെ മണ്ണുമാറ്റൽ, വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കൽ, മാലിന്യം നീക്കം ചെയ്യൽ എന്നീ പ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്തണമെന്ന് മേയര്‍ അറിയിച്ചു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിൽ നഗരസഭ, ആരോഗ്യവകുപ്പ്, നാഷനൽ ഹെൽത്ത് മിഷന്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അതാത് മേഖലയിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിൽ റസിഡൻറ്സ് അസോസിയേഷനുകളെയും കൂടി പങ്കെടുപ്പിച്ച് വാര്‍ഡ് ശുചിത്വാരോഗ്യസമിതികള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് നടപ്പാക്കണമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ നിർദേശിച്ചു. ഊർജിത നഗര ശുചീകരണത്തിെൻറ ഭാഗമായി വെള്ളം കെട്ടിനിൽക്കാന്‍ സാധ്യതയുള്ള പൊതുസ്ഥലങ്ങളിലുള്ള കുപ്പികള്‍, കുപ്പിമാലിന്യങ്ങള്‍ ശേഖരിക്കാൻ 11-ന് 10 സ്‌പെഷൽ കേന്ദ്രങ്ങൾ തുറക്കും. പ്ലാസ്റ്റിക് മാലിന്യം നിലവിലെ മെറ്റീരിയൽ ശേഖരിക്കാൻ 17-ന് 10 സ്‌പെഷൽ കേന്ദ്രങ്ങളും നഗരസഭയുടെ വിവിധ സ്ഥലങ്ങളിലായി തുറക്കും. മേയ് 26-ന് നഗരത്തിലെ മുഴുവന്‍ മാലിന്യവും നീക്കം ചെയ്യുന്നതിന് സ്‌പെഷൽ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
Next Story