Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:05 AM GMT Updated On
date_range 9 May 2018 6:05 AM GMTബിരുദാനന്തര ബിരുദ മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്സ്: രണ്ടാംഘട്ട ഒാൺലൈൻ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ബിരുദാനന്തരബിരുദ മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് വീണ്ടും നടത്തുന്നതിന് സുപ്രീംകോടതി ഉത്തരവായി. അതനുസരിച്ച് പുതുക്കിയ രണ്ടാംഘട്ട അലോട്ട്മെൻറ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. അഞ്ചാം തീയതി മുതൽ എട്ട് വരെ വൈകീട്ട് മൂന്ന് വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾ ഒാൺലൈനായി സമർപ്പിച്ച ഒാപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദമായ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾ ഒാൺലൈനായി സമർപ്പിച്ച ഒാപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദമായ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാംഘട്ട അലോട്ട്മെൻറ് പ്രകാരം അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒമ്പത് മുതൽ അലോട്ട്മെൻറ് മെമ്മോ ഡൗൺ േലാഡ് ചെയ്യാം. അവർ അലോട്ട്മെൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാകമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് ഒമ്പത് മുതൽ 11 വരെ ഒാൺലൈൻ പേയ്മെൻറായോ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലോ ഒടുക്കാം. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ 11ന് വൈകീട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട മെഡിക്കൽ കോളജുകളിൽ അലോട്ട്മെൻറ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾസഹിതം ഹാജരായി പ്രവേശനം നേടണം. കോളജ് പ്രിൻസിപ്പൽമാർ പ്രവേശനം നടത്തിയ വിദ്യാർഥികളുടെ വിവരങ്ങൾ ഒാൺലൈൻ അഡ്മിഷൻ മാനേജ്മെൻറ് സിസ്റ്റം മുഖേന അംഗീകരിച്ച് 12ന് വൈകീട്ട് അഞ്ചിന് പ്രവേശനപരീക്ഷ കമീഷണർക്ക് സമർപ്പിക്കണമെന്നും പ്രവേശനപരീക്ഷ കമീഷണർ അറിയിച്ചു. ഹെൽപ്ലൈൻ നമ്പറുകൾ: (0471) 2339101, 2339102, 2339103, 2339104.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story