Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:05 AM GMT Updated On
date_range 2018-05-09T11:35:59+05:30ആദിവാസി ഫണ്ട് കേന്ദ്രം കുറച്ചു ^മുഖ്യമന്ത്രി
text_fieldsആദിവാസി ഫണ്ട് കേന്ദ്രം കുറച്ചു -മുഖ്യമന്ത്രി തിരുവനന്തപുരം: ആദിവാസിമേഖലക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞവര്‍ഷം നൂറുകോടി രൂപ പ്രതീക്ഷിച്ചെങ്കിലും 20 കോടിയാണ് ലഭിച്ചത്. സംസ്ഥാനത്ത് പദ്ധതിവിഹിതം അനുവദിക്കുന്നത് ജനസംഖ്യാനുപാതികമായല്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി-വര്‍ഗ സംഘടനകളുടെ നേതാക്കളുമായി തിരുവനന്തപുരം െഗസ്റ്റ് ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാക്തന ഗോത്രവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തിന് ബോധന മാധ്യമമായി ഗോത്രഭാഷ തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശം അംഗീകരിക്കുകയും ഗോത്രബന്ധു പദ്ധതി നടപ്പിലാക്കുകയും ചെയ്തു. പോഷകാഹാരം ഉറപ്പാക്കാൻ 189 ഊരുകളില്‍ 193 കമ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നു. ആദിവാസിമേഖലകളിലെ ശിശുമരണനിരക്ക് ഗണ്യമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.എൽ.എമാരായ ബി. സത്യൻ, എസ്. രാജേന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, റോഷി അഗസ്റ്റിന്‍, സോമപ്രസാദ് എം.പി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, പട്ടികജാതി-വര്‍ഗ സംഘടനാനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story