Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:05 AM GMT Updated On
date_range 2018-05-09T11:35:59+05:30സ്വകാര്യബസുടമകളുടെ രാപ്പകൽ സത്യഗ്രഹസമരം തുടങ്ങി
text_fieldsതിരുവനന്തപുരം: ഡീസൽ വിലവർധനക്കെതിരെ സ്വകാര്യ ബസുടമകൾ സെക്രേട്ടറിയറ്റിന് മുന്നിൽ രാപ്പകൽ സത്യഗ്രഹം തുടങ്ങി. സമരം ബുധനാഴ്ച രാവിലെ 10.30ന് സമാപിക്കും. കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ ടി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യബസുകൾക്ക് ഡീസൽവിലയിൽ ഇളവ് അനുവദിക്കണമെന്നും അല്ലാത്തപക്ഷം വിദ്യാർഥികളുടെ യാത്രനിരക്ക് ജൂൺ മുതൽ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഒാൾ കേരള ബസ് ഒാപറേറ്റേഴ്സ് ഒാർഗനൈസേഷൻ പ്രസിഡൻറ് പി.കെ. മൂസ, വി.കെ. സെബാസ്റ്റ്യൻ, ജോയ് തോട്ടത്തിൽ, ആർ.സി. പ്രസാദ്, എൻ. വിദ്യാധരൻ, വി.എസ്. പ്രദീപ് എന്നിവർ പെങ്കടുത്തു.
Next Story