Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരീക്ഷാ മാറ്റം;...

പരീക്ഷാ മാറ്റം; ഫ്രറ്റേണിറ്റി മൂവ്​മെൻറ്​ നിവേദനം നൽകി

text_fields
bookmark_border
തിരുവനന്തപുരം: കേരള സർവകലാശാല അവസാനവർഷ ബിരുദ പരീക്ഷ മാറ്റമില്ലാതെ വ്യാഴാഴ്ചതന്നെ നടക്കും. ഇക്കാര്യം യൂനിവേഴ്സിറ്റി എക്സാം കൺട്രോളറുടെ ഓഫിസ് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് നേതാക്കളെ അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ ജേണലിസം പി.ജി പ്രവേശന പരീക്ഷ വ്യാഴാഴ്ച നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ അന്നുതന്നെ നടക്കേണ്ടിയിരുന്ന കേരള സർവകലാശാലയുടെ ബിരുദ പരീക്ഷ മാറ്റണമെന്ന് നേരത്തേ നിവേദനത്തിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടി​െൻറ നേതൃത്വത്തിൽ വി.സിക്കാണ് നിവേദനം നൽകിയത്. ഉപരിപഠനസാധ്യതകൾ നഷ്ടമാകുന്ന സാഹചര്യം നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പരീക്ഷ മാറ്റിെവച്ചിരുന്നു. പിന്നീട് കാലിക്കറ്റ് സർവകലാശാലയിലെ പി.ജി പ്രവേശന പരീക്ഷ പുനഃക്രമീകരിച്ചതായി അറിയിപ്പ് വന്നു. ഇൗ സാഹചര്യത്തിൽ കേരളയിലെ പരീക്ഷ വ്യാഴാഴ്ചതന്നെ നടത്താമെന്ന് രേഖാമൂലം ഫ്രറ്റേണിറ്റി മൂവ്മ​െൻറ് വി.സിയെ അറിയിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story