Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:29 AM GMT Updated On
date_range 2018-05-08T10:59:59+05:30പോരുവഴി ബാങ്കിലെ സാമ്പത്തിക തിരിമറി; ജീവനക്കാരെ ചോദ്യം ചെയ്തു
text_fieldsശാസ്താംകോട്ട: ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പും പണയ ഉരുപ്പടികളുടെ ദുരുപയോഗവും നടന്ന പോരുവഴി സഹകരണ ബാങ്കിലെ ജീവനക്കാരെ ശൂരനാട് െപാലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ജീവനക്കാരനെ മുതൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ വരെ എസ്.െഎ സജീഷ് കുമാറിെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വിശദാംശങ്ങൾ ശേഖരിച്ചു. നാലര മണിക്കൂറോളം എടുത്താണ് പൊലീസ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. ബാങ്കിലെ ചില പ്രധാന രജിസ്റ്ററുകളും കമ്പ്യൂട്ടറുകളും പരിശോധനാ വിധേയമാക്കി. സർക്കാർ ജീവനക്കാരുടെ അധികാര ദുർവിനിയോഗം മുതൽ പൊതുസമ്പത്ത് കൊള്ളയടിക്കൽ വരെയുള്ള കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടതിനാൽ കേസ് വിജിലൻസ് ഏറ്റെടുക്കാൻ ചൊവ്വാഴ്ച ശിപാർശ നൽകുമെന്ന് എസ്.െഎ 'മാധ്യമത്തോട്' പറഞ്ഞു. പണാപഹരണം സംബന്ധിച്ച് ശൂരനാട് പൊലീസിൽ ഇതിനകം തന്നെ പത്തോളം പരാതികൾ ലഭിച്ചു. ബാങ്കിലെ നിരവധി നിക്ഷേപകർ അവരുടെ പണം കൊള്ളയടിക്കപ്പെട്ട വിവരം ഇനിയും അറിഞ്ഞിട്ടില്ലെന്നും പറയുന്നു. നിക്ഷേപകർക്ക് അവരുടെ അക്കൗണ്ടിൽനിന്ന് അപഹരിക്കപ്പെട്ട പണത്തിെൻറ വിവരം മറച്ചുവെച്ചുകൊണ്ട് പാസ്ബുക്ക് മുഴുവൻ തുകക്കും പതിച്ചുനൽകുന്നത് ജീവനക്കാർ പതിവാക്കിയിരിക്കുകയാണ്. ഇതേസമയം സെക്രട്ടറി സസ്പെൻഷനിലായ കഴിഞ്ഞ ബുധനാഴ്ച ബാങ്കിെൻറ െചസ്റ്റിൽ ഉണ്ടായിരുന്ന ഒന്നര ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടതും പുതിയ വിവാദമാവുകയാണ്.
Next Story