Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:27 AM GMT Updated On
date_range 8 May 2018 5:27 AM GMTമത്സ്യത്തൊഴിലാളി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: കടത്തുവള്ളക്കാരൻ ഒളിവിൽ
text_fieldsbookmark_border
ചവറ: മത്സ്യ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീയെ കടത്തുവള്ളക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. കൊല്ലം പെരുമൺ മുണ്ടയ്ക്കൽ തെക്കേ ചരുവിള വീട്ടിൽ വീരപ്പനെന്ന റോണിയാണ് (38) സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചത്. ഒളിവിൽ പോയ ഇയാളെ അറസ്റ്റ് ചെയ്യാൻ അധികൃതർ തയാറാകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സർവകക്ഷി നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. കഴിഞ്ഞ മൂന്നിന് രാവിലെ അരിനല്ലൂർ പെരിങ്ങാലം കടത്തുകടവിലായിരുന്നു സംഭവം. പിടിവലിക്കിടെ രക്ഷപ്പെട്ട സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ റോണി രക്ഷപ്പെടുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. വള്ളത്തിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ ഇയാൾ ശല്യം ചെയ്യുന്നത് പതിവാെണന്ന് നാട്ടുകാർ പറഞ്ഞു. അരിനല്ലൂർ മഞ്ഞിപ്പുഴ മുക്കിൽ നടത്തിയ പ്രതിഷേധം മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story