Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 10:44 AM IST Updated On
date_range 8 May 2018 10:44 AM ISTമത്സ്യവില കുതിക്കുന്നു
text_fieldsbookmark_border
വലിയതുറ: . ചെറുമത്സ്യങ്ങള്‍ മുതല്‍ നെയ്മീന്‍വരെയുള്ള മത്സ്യങ്ങള്‍ക്കാണ് ഒരാഴ്ചക്കിടെ വില ഇരട്ടിയിലധികമായത്. തമിഴ്നാട്ടില്‍ ട്രോളിങ് നിരോധനം തുടങ്ങിയതും കേരളത്തില്‍ ആവശ്യത്തിനുള്ള മത്സ്യങ്ങള്‍ കിട്ടാതെവന്നതുമാണ് കര്‍ണാടക, ആന്ധ്ര, ഗോവ എന്നിവിടങ്ങളില്‍നിന്ന് വരുന്ന മത്സ്യങ്ങൾക്ക് വില കുത്തനെ ഉയരാൻ കാരണമായത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനുള്ള സാധ്യത ഏറെയാണെന്ന് മൊത്തവിതരണക്കാര്‍ പറയുന്നു. കിലോക്ക് 250 രൂപ ഉണ്ടായിരുന്ന വേള പാര 400 കടന്നു. ശരാശരി 200 രൂപ നിരക്കില്‍ ലഭ്യമായിരുന്ന ചൂരക്ക് ഇപ്പോള്‍ 300 മുതല്‍ 400 വരെ നല്‍കണം. മത്തി, അയല, െനത്തോലി, പാര എന്നിവയുടെ വിലയും ഇരട്ടിയിലധികമായി. കടല്‍ കൊഞ്ചിെൻറ വില 500 രൂപ കടന്നെങ്കിലും തലസ്ഥാനനഗരത്തിലെ മൊത്തവിതരണ മത്സ്യമാര്‍ക്കറ്റുകളില്‍ വ്യാപകമായി വളര്‍ത്ത് കൊഞ്ചുകള്‍ എത്തുന്നതിനാല്‍ ആവശ്യക്കാര്‍ കുറവാണ്. വളര്‍ത്ത് കൊഞ്ചുകള്‍ കിലോ 250 രൂപക്ക് കിട്ടുന്നതിനാല്‍ കച്ചവടക്കാര്‍ കൂടുതലും ഇതിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ വളര്‍ത്ത് കൊഞ്ചുകള്‍ക്ക് രുചി ഇല്ലെങ്കിലും വിലയിലെ കുറവ് നോക്കി തല്‍ക്കാലം ഇത് വാങ്ങിപ്പോവുകയേ നിവൃത്തിയുള്ളൂ. എന്നാല്‍, ഇതരസംസ്ഥാനത്തുനിന്ന് വില്‍പനെക്കത്തുന്ന മത്സ്യങ്ങളിൽ കേടാവാതിരിക്കാൻ അമിതമായരീതിയില്‍ രാസവസ്തുകള്‍ ഉപയോഗിക്കുന്നതായും പരാതി ഉയരുന്നു. ജില്ലയിൽ മത്സ്യം കിട്ടാത്തതിനാൽ ഇത്തരത്തില്‍ എത്തുന്ന മത്സ്യങ്ങള്‍ ഉയര്‍ന്ന വിലക്ക് വിറ്റുപോവുകയും ചെയ്യുന്നു. മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നത് കണ്ടെത്താനുള്ള സിഫ് ടെസ്റ്റ് പരിശോധനകള്‍ മൊത്തവിതരണമാര്‍ക്കറ്റുകളില്‍ നടത്തുവാന്‍ കഴിയാത്തതിനാൽ പരിശോധനകള്‍ ഇല്ലാത്തതിെൻറ മറപറ്റി നിരവധി ലോഡുകളാണ് മൊത്തവിതരണ കേന്ദ്രങ്ങളില്‍ ദിവസവും എത്തുന്നത്. സംസ്ഥാനത്തെ ഒരു ചെക്ക്പോസ്റ്റിലും ഈ സംവിധാനം ഇല്ല. കടലില്‍നിന്ന് പിടിക്കുന്ന മത്സ്യങ്ങളില്‍ കടലിനുള്ളില്‍ െവച്ചുതന്നെ മത്സ്യത്തൊഴിലാളികള്‍ ഐസ് ചേര്‍ക്കും. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞ് കരെക്കത്തുന്ന മത്സ്യങ്ങളില്‍ വീര്യംകൂടിയ രാസവസ്തുകള്‍ ഉള്ള ഐസ് ചേര്‍ത്താണ് മൊത്ത വിതരണ മാര്‍ക്കറ്റുകളില്‍ എത്തുന്നത്. ഇവിടെനിന്ന് ലേലം വിളിെച്ചടുക്കുന്ന ചെറുകിട കച്ചവടക്കാര്‍ ഇതിന് മുകളിലേക്ക് വീണ്ടും സോഡിയം ബെന്‍സോയിറ്റ് എന്ന രാസവസ്തുവും കടല്‍ മണലും കൂട്ടിക്കുഴച്ച് വിതറുന്നതോടെ ഇവ കൂടുതല്‍ വിഷമയമായി മാറുന്ന അവസ്ഥയാണ്. മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് പ്രകാരം നിരോധിച്ച പെലാജികട്രോള്‍ നെറ്റ്, മിഡ്വാട്ടര്‍ ട്രോള്‍നൈറ്റ് പോലുള്ള വലകള്‍ ഉപയോഗിച്ച് ഇതരസംസ്ഥാന ബോട്ടുകാര്‍ കടലില്‍നിന്ന് കൂട്ടത്തോടെ മത്സ്യകുഞ്ഞുങ്ങളെ പിടിച്ചതും പരമ്പരാഗതരീതിലുള്ള മത്സ്യബന്ധനരീതികള്‍ അന്യമാകുന്നതും ഓഖി വിതച്ച ദുരിതത്തിെൻറ ഭീതി കാരണം മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍ പോകാന്‍ തയാറാത്തതും കാരണമാണ് ജില്ലയുടെ തീരത്ത് ഇത്തവണ മത്സ്യം കിട്ടാതെവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story