Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഠനാനുബന്ധ...

പഠനാനുബന്ധ പുസ്തകങ്ങളൊരുക്കി അധ്യാപക കൂട്ടായ്മ

text_fields
bookmark_border
കിളിമാനൂർ: പഠനാനുബന്ധമായ ഇംഗ്ലീഷ് പുസ്തകങ്ങളൊരുക്കി കിളിമാനൂരിലെ അധ്യാപക കൂട്ടായ്മ സംസ്ഥാനത്തിന് മാതൃകയാവുന്നു. അവധിക്കാല അധ്യാപക കൂട്ടായ്മയുടെ ഭാഗമായുള്ള 'ഹലോ ഇംഗ്ലീഷ്' പരിശീലനത്തിനോടനുബന്ധിച്ചാണ് ഒന്ന്, രണ്ട് ക്ലാസുകളിലേക്കുള്ള 100 പുസ്തകങ്ങൾ തയാറാക്കിയത്. ഇംഗ്ലീഷ് ഭാഷ ക്ലാസ്മുറിയിൽ അനായാസകരമായി കൈകാര്യം ചെയ്യുന്നതിനാണ് 'ഹലോ ഇംഗ്ലീഷ്' പദ്ധതി സംസ്ഥാന തലത്തിൽ നടപ്പാക്കിയത്. പ്രവർത്തനങ്ങൾ മുൻനിർത്തിയുള്ള അധ്യാപക പരിശീലനത്തിൽ അധ്യാപകർ തന്നെ പുസ്തകങ്ങൾ രൂപകൽപന ചെയ്യുന്ന പ്രവർത്തനം പരിചയപ്പെടുത്തിയിരുന്നു. ഇതി​െൻറ ചുവടു പിടിച്ചാണ് കിളിമാനൂർ ബി.ആർ.സിയിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ അധ്യാപകരുടെ പരിശീലനത്തിൽ പഠനാനുബന്ധ പുസ്തകങ്ങൾ തയാറാക്കാൻ തീരുമാനിച്ചത്. ഓരോ യൂനിറ്റും കൂടുതൽ രസകരമാക്കുന്നതിനായി കഥയും കവിതയുമടങ്ങുന്നതും നിരന്തര മൂല്യനിർണയത്തിന് സാധ്യമാകുന്നതുമായ വൈവിധ്യമാർന്ന പുസ്തകങ്ങളാണ് തയാറാക്കിയത്. അധ്യാപകർ അധിക സമയം കണ്ടെത്തിയും അസൈൻമ​െൻറായും ആയിരുന്നു പുസ്തകങ്ങൾ പൂർത്തീകരിച്ചത്. ചിത്രങ്ങൾ കൂടി വരച്ചുചേർത്തതോടെ പുസ്തകങ്ങൾ കൂടുതൽ മനോഹരമായി. പരിശീലകരായ റാണി ജയചന്ദ്രൻ, നൂതൻ, സ്വപ്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുസ്തകങ്ങൾ തയാറാക്കിയത്. പരിശീലനത്തി​െൻറ ജനറൽ ലീഡറും എച്ച്.എം ഫോറം സെക്രട്ടറിയുമായ വി.ആർ. രാജേഷ്റാമി​െൻറ നേതൃത്വത്തിൽ അധ്യാപകരുടെ വിവിധ കഴിവുകൾ ഉൾച്ചേർത്തായിരുന്നു നിർമാണം. 'ഹൺട്രെഡ് സ്പ്ലെൻ ഡിഡ് ബുക്സ്' എന്ന് പേരിട്ട പുസ്തകങ്ങൾ കിളിമാനൂർ ഗവ.എൽ.പി.എസിൽ നടന്ന ചടങ്ങിൽ ബി. സത്യൻ എം.എൽ.എ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവദാസ് അധ്യക്ഷത വഹിച്ചു. ബി.പി.ഒ എം.എസ്. സുരേഷ് ബാബു, വാർഡ് മെംബർ ബീനാവേണുഗോപാൽ അധ്യാപകരായ സലിൽ, ജവാദ് എന്നിവർ സംസാരിച്ചു. എ.ഇ.ഒ വി. രാജു സ്വാഗതവും ശശികല നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story