Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:08 AM GMT Updated On
date_range 8 May 2018 5:08 AM GMTപുകയില ഉൽപന്നങ്ങളുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
text_fieldsbookmark_border
കൊട്ടാരക്കര: എക്സൈസ് സർക്കിൾ സംഘം നെടുവത്തൂർ, ആനക്കോട്ടൂർ, പുത്തൂർ മേഖലകളിൽ നടത്തിയ പരിശോധനയിൽ പുകയില ഉൽപന്നങ്ങളുമായി ഇതര സംസ്ഥാനക്കാരൻ പിടിയിലായി. ബിഹാർ ആഞ്ജൽ സീതാ മർഹി ജില്ലയിൽ ചെറോട്ട ദേശത്ത് വീട് നമ്പർ 103ൽ മുഹമ്മദ് ഷാ (40) ആണ് പിടിയിലായത്. പുത്തൂരിലെ ഇയാളുടെ താമസസ്ഥലത്ത് നിന്നാണ് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്. ഇയാൾ പുത്തൂരിലെ താൽക്കാലിക കടയിലാണ് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിവന്നിരുന്നത്. വൻതോതിൽ പുകയില ഉൽപന്നങ്ങൾ ചില്ലറവിൽപനക്കാർക്ക് എത്തിക്കുന്ന ആളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് സി.ഐ ആർ. ബാബുവിനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ മോഹനൻ, പ്രിവൻറിവ് ഓഫിസർമാരായ ബാബു സേനൻ, പ്രേംനസീർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബാബു, ബി.എസ്. സജി ജോൺ, ടി.എസ്. അനീഷ്, സുജിത്ത്, ബാബുരാജ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story