Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:06 AM GMT Updated On
date_range 2018-05-08T10:36:00+05:30ബി.ജെ.പി നേതാവിന് മർദനമേറ്റു
text_fieldsവിളപ്പിൽ: ബി.ജെ.പി വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തിരുനെല്ലിയൂർ സുധീഷിന് മർദനം. മൂവർ സംഘമാണ് മർദിച്ചത്. വിളപ്പിൽ കുണ്ടമൺകടവ് തിരുനെല്ലിയിൽ കഴിഞ്ഞദിവസം വൈകീട്ട് 6.30നാണ് സംഭവം. ചെറുപാറ സ്വദേശികളായ ജിത്തു, കുട്ടു, കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർ ചേർന്നാണത്രെ അക്രമം നടത്തിയത്. മുഖത്തും നെഞ്ചിലും കൈകാലുകൾക്കും പരിക്കേറ്റ സുധീഷ് വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി കുണ്ടമൺകടവിൽ തട്ടുകട നടത്തുന്ന വിഷ്ണുവിനെ ജിത്തുവും സംഘവും മർദിക്കുകയും കട അടിച്ചുതകർക്കുകയും ചെയ്തു. സംഭവ സമയത്ത് അവിടുണ്ടായിരുന്ന സുധീഷ് അക്രമം തടയാൻ ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് പറയുന്നു. ഇതിനു ശേഷം തിരുനെല്ലിയൂർ ക്ഷേത്രത്തിന് സമീപമെത്തി റോഡരികിലിരുന്ന വിജയൻ (60) എന്നയാളെയും സംഘം ........ സുധീഷ് ഇത് ചോദ്യം ചെയ്തതോടെ സംഘം വളഞ്ഞിട്ട് ഇയാളെ മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വിളപ്പിൽശാല എസ്.ഐയും സംഘവും സ്ഥലത്തെത്തി. പൊലീസ് സംഘത്തെയും പൊലീസുകാരെയും മൂവർസംഘം അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ ഇവർ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് പ്രതികളെന്നും ഇവർക്കെതിരെ കേസെടുത്ത് അന്വഷണം ആരംഭിച്ചതായും വിളപ്പിൽശാല എസ്.ഐ കണ്ണൻ അറിയിച്ചു.
Next Story