Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:06 AM GMT Updated On
date_range 8 May 2018 5:06 AM GMTകൈരളി കുടുംബസമാജം 14ാം വാർഷികം ആഘോഷിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പഴയ കാരയ്ക്കാമണ്ഡപം കൈരളി കുടുംബ സമാജത്തിെൻറ 14ാമത് വാർഷികാഘോഷപരിപാടികൾ നടത്തി. ഐ.ജി എച്ച്. വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. നേമം വാർഡ് കൗൺസിലർ എം.ആർ. ഗോപൻ, നേമം സർക്കിൾ ഇൻസ്പെക്ടർ പ്രദീപ്, പ്രഫ. വിശ്വമംഗലം സുന്ദരേശൻ, നർമകൈരളിയുടെ ചെയർമാൻ വി. സുരേശൻ, ഭാരവാഹികളായ മോഹൻകുമാർ, ശശികുമാർ, മണ്ണാങ്കൽ രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ നായർ, കുടുംബസമാജം ചെയർപേഴ്സൺ നൂർജഹാൻ, സെക്രട്ടറി സുനിത, നിർഭയുടെ നേമം കോ-ഓഡിനേറ്റർ രേവതി, കൈരളി കുടുംബ സമാജം സെക്രട്ടറി വൈ.കെ. ഷാജി, ജോ. സെക്രട്ടറി മാധവി ടീച്ചർ, ട്രഷറർ അരുൺ ഹോട്ടൽ ഹൈലാൻഡ് ജനറൽ മാനേജർ ലത്തീഫ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ നേമം വാർഡ് കൗൺസിലർ ഗോപൻ, നേമം സി.ഐ പ്രദീപ്, വി. സുരേശൻ, മോഹന ടീച്ചർ, കുമാരി പ്രാർഥന എന്നിവരെ ഐ.ജി പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. കെ.കെ.എസ് ട്രഷറർ അരുൺ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story