Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 10:36 AM IST Updated On
date_range 8 May 2018 10:36 AM ISTക്ഷാമബത്ത ഉടൻ അനുവദിക്കണം: കേരള എൻ.ജി.ഒ സെൻറർ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് കുടിശ്ശികയുള്ള രണ്ടു ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്ന് എൻ.ജി.ഒ സെൻറർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ സെൻറർ സംസ്ഥാന പ്രസിഡൻറ് പനവൂർ നാസർ ഉദ്ഘാടനം ചെയ്തു. പെൻഷൻ പ്രായം ഏകീകരിക്കണമെന്നും ആരോഗ്യ ഇൻഷുറൻസ് പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് ബിന്ദുലാൽ ചിറമേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഹരികുമാർ, ശ്രീജിത്ത് ശങ്കർ, ജോഷി റസാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബിന്ദുലാൽ ചിറമേൽ (പ്രസി), കെ. ഹരികുമാർ, ജോയിമോൻ (വൈസ് പ്രസി), ജോഷി റസാദ് (സെക്ര.), ആർ. സുനിൽ കുമാർ, എഡ്വിൻ (ജോയ.സെക്ര.) ശ്രീജിത്ത് ശങ്കർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story