Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 5:36 AM GMT Updated On
date_range 2018-05-07T11:06:00+05:30ഒഴിപ്പിക്കുമോ ൈകയേറ്റം, വരുമോ ഡിവൈഡറുകൾ?
text_fieldsഒഴിപ്പിക്കുമോ ൈകയേറ്റം, വരുമോ ഡിവൈഡറുകൾ? റോഡിലെ ൈകയേറ്റങ്ങളും ഇറക്കുകളും ഒഴിവാക്കുകയും മാടൻനട മുതൽ വെണ്ടർമുക്ക് വരെ റോഡിെൻറ മധ്യഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിക്കുകയും ചെയ്താൽ കൊല്ലൂർവിള പള്ളിമുക്കിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിയും. കുരുക്കഴിക്കാനായി ഏതാനും വർഷം മുമ്പ് വ്യാപാരികളുടെയും, ടാക്സി, ഒാട്ടോ ഡ്രൈവർമാരുടെയും പൊതു പ്രവർത്തകരുടെയും യോഗം പൊലീസ് വിളിച്ചുകൂട്ടി തീരുമാനങ്ങൾ എടുത്തെങ്കിലും ഒന്നും നടപ്പായില്ല. ഇരവിപുരം റോഡിലേക്ക് വാഹനങ്ങൾ തിരിയുമ്പോഴാണ് ദേശീയപാതയിൽ കുരുക്കുണ്ടാകുന്നത്. ഇതിനു പഠനം നടത്തി പരിഹാരം കണ്ടെത്താനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇരവിപുരത്തേക്കുള്ള ബസ്സ്റ്റോപ് മാറ്റി സ്ഥാപിച്ചാൽ പരിഹാരമാകുമെന്ന അഭിപ്രായമുയരുന്നുണ്ട്.
Next Story