Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 10:59 AM IST Updated On
date_range 7 May 2018 10:59 AM ISTഖുർആെൻറ ആദ്യ ഉദ്ബോധനം വിപ്ലവങ്ങളുടെ കേന്ദ്രബിന്ദുവായ പേനയെ പറ്റി – അബ്ദുന്നാസിർ മഅ്ദനി
text_fieldsbookmark_border
കൊല്ലം: ചരിത്രത്തിലെ സ്വീകാര്യമായ വിപ്ലവങ്ങളുടെ കേന്ദ്രബിന്ദുവായ പേനയെ പറ്റിയാണ് വിശുദ്ധ ഖുർആെൻറ ആദ്യ ഉദ്ബോധനമെന്നും ജ്ഞാനത്തെയും യുക്തിയെയും കുറിച്ച് 700 ലേറെ തവണ പ്രതിപാദിച്ച ഖുർആൻ ഒരു മാരകായുധത്തെ പറ്റിയും പറയുന്നില്ലെന്നും അബ്ദുന്നാസിർ മഅ്ദനി. അൻവാർശ്ശേരി സ്ഥാപനങ്ങളിൽനിന്ന് മതപഠനത്തോെടാപ്പം കേരള യൂനിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്.ഡി കരസ്ഥമാക്കിയ വിദ്യാർഥിക്കും വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥികൾക്കും അൻവാർശ്ശേരിയിൽ സംഘടിപ്പിച്ച അനുമോദനസമ്മേളനത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ എന്ന സങ്കൽപത്തെ പ്രാധാന്യപൂർവം അവതരിപ്പിച്ച ഖുർആൻ സ്ത്രീകൾക്ക് സ്വത്തവകാശം പ്രഖ്യപിച്ച ആദ്യമതഗ്രന്ഥമാണ്. ചടങ്ങ് സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. കേരള യൂനിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്.ഡി കരസ്ഥമാക്കിയ അൻവാർശ്ശേരി വിദ്യാർഥി ഡോ. അബ്ദുൽ മജീദ് അമാനിക്കും എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിലും കലാ-കായികമത്സരങ്ങളിലും മികവ് പുലർത്തിയവർക്കും പുരസ്കാരം നൽകി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വർക്കിങ് പ്രസിഡൻറ് ചേലക്കുളം അബ്ദുൽ ഹമീദ് മൗലവി, പ്രിൻസിപ്പൽ എസ്. ശിഹാബുദ്ദീൻ മൗലവി, പട്ടാമ്പി മുഹമ്മദ് മൗലവി, ശാഫി മൗലവി, ടി.എ. സിദ്ദീഖ്, ഷാജഹാൻ, മുഹമ്മദ് ഫൈസി മൗലവി, അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story