Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 5:23 AM GMT Updated On
date_range 2018-05-07T10:53:59+05:30രണ്ട് കിലോ സ്വര്‍ണവുമായി യുവതി വിമാനത്താവളത്തില്‍ പിടിയിൽ
text_fieldsനടുവേദനക്ക് ധരിക്കുന്ന ബെല്‍റ്റില്‍ സ്വര്‍ണം കെമിക്കല്‍ രൂപത്തിലാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു വള്ളക്കടവ്: വിദേശത്തുനിന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോയോളം തൂക്കം വരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശിനി ജുമാനയെയാണ് (45) പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ 3.50ന് ദുബൈയില്‍നിന്ന് എത്തിയ ഇ.കെ.522 നമ്പര്‍ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഇവര്‍. സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നതായി വിവരം കിട്ടിയതിനെതുടര്‍ന്ന് ഡി.ആര്‍.ഐ തിരുവനന്തപുരം റീജനല്‍ യൂനിറ്റിെൻറ നേതൃത്വത്തിലെ സംഘം ശനിയാഴ്ച രാത്രിതന്നെ വിമാനത്താവളത്തില്‍ എത്തി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുവാദം വാങ്ങി ടെര്‍മിനലിനുള്ളില്‍ കടന്ന് യാത്രക്കാരെ കര്‍ശന പരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. നടുവേദനക്ക് ധരിക്കുന്ന ബെല്‍റ്റിനുള്ളില്‍ രണ്ട് കിലോയോളം തൂക്കം വരുന്ന സ്വര്‍ണം കെമിക്കല്‍ രൂപത്തിലാക്കി ഒളിപ്പിച്ച് ബെൽറ്റ് ശരീരത്തില്‍ കെട്ടിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ആദ്യഘട്ടപരിശോധനയില്‍ ഇവരുടെ പക്കല്‍നിന്ന് സ്വര്‍ണം കണ്ടെത്താന്‍ ഡി.ആര്‍.ഐക്ക് കഴിഞ്ഞില്ല. ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതിനെതുടര്‍ന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 63.16 ലക്ഷം രൂപ വിലവരും. കടത്താനായി സഹായിച്ച സംഘങ്ങളെക്കുറിച്ചും ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അറിയുന്നതിലേക്കായി ഡി.ആര്‍.ഐ സംഘം ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്.
Next Story