Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 5:21 AM GMT Updated On
date_range 2018-05-07T10:51:00+05:30എക്സലൻഷ്യ ^18 സമാപിച്ചു
text_fieldsഎക്സലൻഷ്യ -18 സമാപിച്ചു കണിയാപുരം: വിദ്യാർഥികൾ സാമൂഹികനന്മയുടെ വക്താക്കളാകണമെന്ന് സാേങ്കതിക സർവകലാശാല േപ്രാ-വൈസ് ചാൻസലർ ഡോ. എം. അബ്ദുറഹിമാൻ പറഞ്ഞു. മാറുന്ന ലോകത്ത് സാേങ്കതികവിദ്യയുടെയും ഇൻറർനെറ്റിെൻറയും സഹായം ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എഫിെൻറ കീഴ്ഘടകമായ 'ട്രെൻറ്' സംഘടിപ്പിച്ച 'എക്സലൻഷ്യ-2018 ജില്ലാ ത്രിദിന സൗജന്യ റസിഡൻഷ്യൽ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി കണിയാപുരം ബ്രൈറ്റ് സെൻട്രൽ സ്കൂളിൽ നടന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പരിശീലകർ ക്ലാസെടുത്തു. നൗഷാദ് ബാഖവി ചിറയിൻകീഴ്, കണിയാപുരം ഹലീം, നൗഷാദ് ഹുദവി, ഡോ. താജുദ്ദീൻ മന്നാനി, ഷാജഹാൻ ദാരിമി, ഷാനവാസ് എന്നിവർ സംസാരിച്ചു.
Next Story