Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപേരയം - ചെല്ലഞ്ചി...

പേരയം - ചെല്ലഞ്ചി പാലത്തി​െൻറ പണി പുനരാരംഭിക്കണമെന്ന്

text_fields
bookmark_border
നെടുമങ്ങാട്: പേരയം ചെല്ലഞ്ചി പാലത്തി​െൻറ പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഒമ്പതിന് രാവിലെ ഒമ്പതു മുതൽ നെടുമങ്ങാട് താലൂക്ക് ഓഫിസിന് മുന്നിൽ 24 മണിക്കൂർ ഉപവാസ സമരത്തിന് നേതൃത്വം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ അറിയിച്ചു. എട്ട് വർഷം മുമ്പ് പണി ആരംഭിച്ച പേരയം-ചെല്ലഞ്ചി പാലത്തി​െൻറ നിർമാണ പ്രവർത്തനം പല ഘട്ടങ്ങളിൽ നിലക്കുകയുണ്ടായി. നൽകാനുള്ള ആറുകോടി നൽകിയാൽ മാത്രമേ പണി ആരംഭിക്കുകയുള്ളൂവെന്ന് പറഞ്ഞ് കരാറുകാരൻ പിന്മാറിയിട്ട് ആറു മാസം കഴിഞ്ഞു. എന്നാൽ, സ്ഥലം എം.എൽ.എ ഈ വാർത്ത തെറ്റാണെന്നും പണി നടക്കുകയാണെന്നും അവകാശപ്പെട്ട് പ്രസ്താവനയുമായി രംഗത്തെത്തി ജനങ്ങളെ പറ്റിക്കുകയാണന്ന് ആനാട് ജയൻ പറഞ്ഞു. പനവൂർ, പുല്ലമ്പാറ, നന്ദിയോട്, കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സുപ്രധാനമായ പേരയം- ചെല്ലഞ്ചി പാലത്തിനോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പണി പുനരാരംഭിക്കുന്നതിൽ അധികാരികൾ കാട്ടുന്ന അനാസ്ഥക്കെതിരെയുമാണ് ഉപവാസ സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story