Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right2019ലെ തെരഞ്ഞെടുപ്പ്​...

2019ലെ തെരഞ്ഞെടുപ്പ്​ പാണ്ഡവരും കൗരവരും തമ്മിൽ ^ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
2019ലെ തെരഞ്ഞെടുപ്പ് പാണ്ഡവരും കൗരവരും തമ്മിൽ -ബി.ജെ.പി എം.എൽ.എ ബല്ലിയ (യു.പി): വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ 'ധർമയുദ്ധ'ത്തോടുപമിച്ച് യു.പിയിലെ ബി.ജെ.പി എം.എൽ.എ. പാണ്ഡവരും കൗരവരും തമ്മിലുള്ള മത്സരമാകും 2019ലെ തെരഞ്ഞെടുപ്പെന്ന പരാമർശവുമായി ഭൈര സുരേന്ദ്ര സിങ്ങാണ് രംഗത്തെത്തിയത്. കുരുക്ഷേത്ര യുദ്ധത്തിലേതിന് സമാനമായുള്ള പടയൊരുക്കത്തിൽ പാണ്ഡവരുടെ സേനാപതിയായി അർജുന​െൻറ വേഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മേദിയുണ്ടാകും. മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ് എന്നിവർ ധൃതരാഷ്ട്ര വേഷത്തിലും. ഇൗ യുദ്ധത്തിൽ നരേന്ദ്ര മോദി വിജയിക്കുമെന്നും ഭൈര സുരേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യയും ഇന്ത്യക്കാരുമായി രാഹുൽ ഗാന്ധിക്ക് ഒരു ബന്ധവുമില്ലെന്നും കർണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഹുലിന് ഇന്ത്യവിട്ട് ഇറ്റലിയിൽ അഭയംതേടേണ്ടിവരുമെന്നും ഭൈര സുരേന്ദ്ര സിങ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story