Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:29 AM GMT Updated On
date_range 2018-05-06T10:59:59+05:30പിറവന്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് കെട്ടിടം പ്രാരംഭനടപടി തുടങ്ങി
text_fieldsപത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയകെട്ടിടം നിർമിക്കുന്നതിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കെ.ബി. ഗണേഷ്കുമാർ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതരും ജനപ്രതിനിധികളും വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചു. അലിമുക്ക് അച്ചന്‍കോവില്‍ പാതയിലെ സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ ഹെഡ് ഓഫിസിന് സമീപത്തെ 50 സെൻറ് പഞ്ചായത്ത് സ്ഥലമാണ് കെട്ടിടം നിർമിക്കാന്‍ വിട്ടുനല്‍കിയത്. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപയാണ് പദ്ധതി വിഹിതം. രണ്ട് നിലകളോട് കൂടിയ കെട്ടിടത്തില്‍ പരിശോധനമുറി, നീരിക്ഷണമുറി, കാത്തിരിപ്പ് സംവിധാനം എന്നിവയുണ്ടാകും. ഐ.പി കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മിക്കുന്നത്. കിഴക്കന്‍ മേഖലയിലെ നിരവധിയാളുകളാണ് പിറവന്തൂര്‍ പി.എച്ച്.സിയെ ആശ്രയിക്കുന്നത്. വെള്ളംതെറ്റി, മുള്ളുമല, ആവണിപ്പാറ എന്നിവിടങ്ങളിലെ ആദിവാസി വിഭാഗങ്ങളും കൂടുതല്‍ എത്തുന്നത് ഇവിടെയാണ്. സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും കൊണ്ട് പരാധീനതകളുടെ നടുവിലാണിപ്പോള്‍ പ്രാഥമികാരോഗ്യകേന്ദ്രം. അനുമതി ലഭിച്ചാലുടന്‍ ജൂലൈ മാസത്തോടെ നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 2019 ആദ്യത്തോടെ ഉദ്ഘാടനം നടത്താനാവുന്ന വിധമാണ് നിർമാണം പൂര്‍ത്തിയാക്കുകയെന്ന് എം.എൽ.എ പറഞ്ഞു. അസി. എൻജിനീയര്‍മാരായ വിനോദ്, ആശ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. സന്ധ്യ, പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ശശികല, വൈസ് പ്രസിഡൻറ് റഷീദ്, ലതാ സോമരാജന്‍, മഞ്ചു ഡി. നായര്‍, രഞ്ചിത്ത് എന്നിവര്‍ എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
Next Story