Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:20 AM GMT Updated On
date_range 6 May 2018 5:20 AM GMTനഗരസഭയിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏഴ് മുതൽ പത്ത് വരെ
text_fieldsbookmark_border
തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ചികിത്സാ ആനുകൂല്യത്തിന് അക്ഷയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത വലിയതുറ, വള്ളക്കടവ്, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, അമ്പലത്തറ, മാണിക്യവിളാകം വാർഡുകളിലെ ഗുണഭോക്താക്കൾ മുട്ടത്തറ പൊന്നറ ശ്രീധർ യു.പി സ്‌കൂളിലും ശംഖുംമുഖം, വെട്ടുകാട്, പൂന്തുറ വാർഡുകളിലുള്ളവർ വെട്ടുകാട് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലും ആറ്റിപ്ര, കുളത്തൂർ, പൗണ്ട്്കടവ്, പള്ളിത്തുറ വാർഡുകളിലെ ഗുണഭോക്താക്കൾ കുളത്തൂർ ഗവ. ഹൈസ്‌കൂളിലുമെത്തി ഫോട്ടോ എടുക്കണം. ഈമാസം ഏഴുമുതൽ 10 വരെയാണ് സമയപരിധി. കോർപറേഷൻ പരിധിയിലെ ഏത് വാർഡിൽ താമസിക്കുന്നവർക്കും ഈ കേന്ദ്രങ്ങളിലെത്തി ഫോട്ടോ എടുക്കാവുന്നതാണെന്നും നഗരസഭയുടെ പ്രധാന ഓഫിസിൽ ഈമാസം 15 വരെ (പൊതുഅവധി ദിവസങ്ങൾ ഉൾപ്പെടെ) ഒരുസ്ഥിരം സെൻറർ പ്രവർത്തിക്കുമെന്നും മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ഈ സെൻറർ പ്രവർത്തിക്കും. ഗുണഭോക്താക്കൾ രജിസ്‌ട്രേഷൻ സ്ലിപ്, പുതിയ റേഷൻകാർഡ്, 30 രൂപ എന്നിവ കൊണ്ടുവരണമെന്നും രജിസ്‌ട്രേഷൻ സ്ലിപ്പിൽ പേര് ഉൾപ്പെട്ട എല്ലാ അംഗങ്ങളും ഫോട്ടോ എടുക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story