Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം നഗരസഭ...

തിരുവനന്തപുരം നഗരസഭ ജനന-^മരണ സബ് രജിസ്​ട്രാർക്ക് അനുമോദനം

text_fields
bookmark_border
തിരുവനന്തപുരം നഗരസഭ ജനന--മരണ സബ് രജിസ്ട്രാർക്ക് അനുമോദനം തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ ജനന--മരണ രജിസ്േട്രഷൻ വിഭാഗം സബ് രജിസ്ട്രാർ ടി.കെ. പത്മകുമാറി​െൻറ കാര്യക്ഷമതക്ക് ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽനിന്ന് അനുമോദനം. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ അഡീഷനൽ ഡെപ്യൂട്ടി കമീഷണറായ വിക്ടർ ജെയിംസ് ത​െൻറ ബന്ധുവായ മറിയാമ്മ ജോർജി​െൻറ ജനന സർട്ടിഫിക്കറ്റിനായി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റ് തയാറാക്കാനായുള്ള മുദ്രപ്പത്രമോ അയച്ചുനൽകാനുള്ള തപാൽ കവറോ ഹാജരാക്കിയിരുന്നില്ല. മുദ്രപ്പത്രത്തിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്ന സമയത്താണ് ഈ അപേക്ഷ നഗരസഭയിൽ ലഭിക്കുന്നത്. അപേക്ഷ ശ്രദ്ധയിപ്പെട്ട ടി.കെ. പത്മകുമാർ സ്വന്തം ചെലവിൽ മുദ്രപ്പത്രം വാങ്ങി സർട്ടിഫിക്കറ്റ് തയാറാക്കുകയും സ്പീഡ് പോസ്റ്റിൽ അയച്ചുനൽകുകയും ചെയ്തു. സർട്ടിഫിക്കറ്റ് ലഭിച്ച വിക്ടർ ജെയിംസ് നഗരസഭാ ജനന--മരണ സബ് രജിസ്ട്രാർ ടി.കെ. പത്മകുമാറി​െൻറ ആത്മാർഥതയെയും കാര്യക്ഷമതയെയും അനുമോദിച്ച് മേയർ വി.കെ. പ്രശാന്തിന് കത്തയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story