Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:17 AM GMT Updated On
date_range 2018-05-06T10:47:59+05:30ചിറയിന്‍കീഴില്‍ വീണ്ടുമൊരു മേല്‍പാലത്തിനു കൂടി അനുമതി
text_fieldsആറ്റിങ്ങല്‍: യായി. ഇതോടെ ചിറയിന്കീഴിെൻറ വികസനകുതിപ്പിന് ഇത് ഏറെ സഹായകമാവും. നിലവില്‍ ചിറയിന്‍കീഴ് ബസ് സ്റ്റാൻഡിന് സമീപത്ത് റെയില്‍വേ മേല്‍പാലം നിർമാണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനിടയിലാണ് ശാര്‍ക്കര റെയില്‍വേ ഗേറ്റിന് സമീപത്തും മേല്‍പാലം നിർമിക്കാന്‍ അനുമതിയായത്. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 37.46 കോടി പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. കടയ്ക്കാവൂരിനും മുരുക്കുംപുഴക്കുമിടയില്‍ ഒരു റെയില്‍വേ മേല്‍പാലത്തിന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. മുരുക്കുംപുഴയിലോ അഴൂര്‍ ഭാഗത്തോ നിർമിക്കാനാണ് ആലോചിച്ചിരുന്നത്. ഈ മേഖലയില്‍ ഏറ്റവും തിരക്കേറിയ റെയില്‍വേ ക്രോസ് ഏതെന്ന അന്വേഷണത്തില്‍ ശാര്‍ക്കര റെയില്‍വേ ക്രോസ് എത്തിച്ചേരുകയും ഇവിടെ പാലം നിർമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സാധാരണ ദിവസങ്ങളിലെല്ലാം വാഹനങ്ങളുടെ തിരക്ക് കാരണം ഇവിടെ റെയില്‍വേ ഗേറ്റ് യഥാസമയം അടയ്ക്കാന്‍ കഴിയാറില്ല. ശാര്‍ക്കര ക്ഷേത്രം, എൻജിനീയറിങ് കോളജ്, നാല് സ്‌കൂളുകള്‍ എന്നിവ ശാര്‍ക്കര ഗേറ്റിന് പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന് പുറമെ വലിയ വ്യാപാര മേഖലയുമാണ് ശാര്‍ക്കര. ഇവിടേക്ക് വരുന്നവര്‍ക്കും ശാര്‍ക്കര, കടകം ഭാഗങ്ങളിലുള്ളവര്‍ക്കും ഏറെ ഗുണകരമാകുന്നതാണ് റെയില്‍വേ മേല്‍പാലം പദ്ധതി. ഇത് കൂടി യാഥാർഥ്യമാകുന്നതോടെ ചിറയിന്‍കീഴില്‍ അര കിലോമീറ്ററിനിടയില്‍ രണ്ട് റെയില്‍വേ മേല്‍പാലങ്ങള്‍ ആകും. നിലവില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചിറയിന്‍കീഴ് നേരിടുന്നത്. ഇടുങ്ങിയ റോഡുകളും റെയില്‍വേ ലൈനുകളുമാണ് ചിറയിന്കീഴിെൻറ വാഹനഗതാഗതത്തിന് വിഘാതം സൃഷ്ടിക്കുന്നത്. ആർട്ട് ഡി ടൂർ സാംസ്കാരിക യാത്രക്ക് സ്വീകരണം നൽകി ആറ്റിങ്ങൽ: സംസ്ഥാന യുവജനക്ഷേമ ബോർഡിെൻറ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള ആർട്ട് ഡി ടൂർ സാംസ്കാരിക യാത്രക്ക് അറ്റിങ്ങലിൽ സ്വീകരണം നൽകി .ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു .തുടർന്ന് നടന്ന കവിയരങ്ങിൽ പകൽക്കുറി വിശ്വൻ, സന്തോഷ്തോന്നയ്ക്കൽ, ഒാരനെല്ലൂർ ബാബു, മടവൂർ സുരേന്ദ്രൻ, രവികുമാർ മങ്കാട്ടുമൂല, മടവൂർ സലിം, പതഞ്ജലി വൈദ്യർ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.
Next Story