Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:12 AM GMT Updated On
date_range 6 May 2018 5:12 AM GMTഅഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
text_fieldsbookmark_border
കിളിമാനൂര്‍: ആഴമേറിയ കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാല്‍വഴുതി വീണയാളെ . വെള്ളല്ലൂര്‍ പാളയം മണ്ണൂര്കോണത്തു വീട്ടില്‍ ജയകുമാര്‍ (52) ആണ് കിണറ്റില്‍ വീണത്. കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നരക്കായിരുന്നു സംഭവം. കുടുംബവീടായ മണ്ണൂര്കോണത്തുവീട്ടിലെ കിണര്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന്, ആറ്റിങ്ങലില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന സംഘത്തിലെ ഫയര്മാന് അരുണ്‍മോഹന്‍ കിണറ്റിലിറങ്ങി വല ഉപയോഗിച്ച് ജയകുമാറിനെ കരക്കെത്തിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ജയകുമാറിെൻറ കാലിന് പൊട്ടലേറ്റിട്ടുണ്ട്. ഫയര്സ്റ്റേഷന് അസിസ്റ്റൻറ് വിപിന്ലാലിെൻറ നേതൃത്വത്തില്‍, ലീഡിങ് ഫയര്മാന്മാരായ ഹരീഷ് കുമാര്‍, സജിത്ത് ലാല്‍ ഫയര്മാന്മാരായ സനില്‍കുമാർ, മനു.വി നായര്‍, സന്തോഷ്, വിജയകുമാര്‍, സുല്‍ഫിക്കര്‍, ഷൈന്‍ ജോണ്‍, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പരിക്കേറ്റ ജയകുമാറിനെ ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story