Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 10:38 AM IST Updated On
date_range 6 May 2018 10:38 AM ISTദേശീയ പുരസ്‌കാര ചടങ്ങിനെ രാഷ്ട്രീയവത്വരിച്ച നടപടി സിനിമാ ലോകത്തിന് അപമാനം ^കുമ്മനം
text_fieldsbookmark_border
ദേശീയ പുരസ്‌കാര ചടങ്ങിനെ രാഷ്ട്രീയവത്വരിച്ച നടപടി സിനിമാ ലോകത്തിന് അപമാനം -കുമ്മനം തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരത്തിെൻറ മഹത്തായ പാരമ്പര്യം വിസ്മരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ചലച്ചിത്രപ്രേമികളില്‍ വേദനയുളവാക്കിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. വളരെ സുതാര്യമായ പുരസ്‌കാര ചടങ്ങിനെ പരിഹാസ്യമാംവിധം രാഷ്ട്രീയവത്കരിച്ച കലാകാരന്മാരുടെ നടപടി സിനിമാ ലോകത്തിന് അപമാനകരമായി. കലാകാരെൻറ വീക്ഷണവും രാഷ്ട്രീയക്കൂറും തെൻറ സൃഷ്ടികളില്‍ പ്രതിഫലിപ്പിക്കുന്നത് സര്‍ഗാത്മകതയാണ്. എന്നാല്‍ അത് ചടങ്ങുകളിലേക്ക് സന്നിവേശിപ്പിക്കുന്നത് അല്‍പത്തരമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. ഇതിനുമുമ്പും രാഷ്ട്രപതിയുടെ അസാന്നിധ്യത്തില്‍ അവാര്‍ഡ് ദാനം നടന്നിട്ടുണ്ട്. പ്രഥമ പൗരനായ രാഷ്ട്രപതിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story