Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസലാം തിരുമല വിരമിച്ചു

സലാം തിരുമല വിരമിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ രണ്ടു പുരുഷ പ്രീ-പ്രൈമറി അധ്യാപകരിൽ ഒരാളായ എം. അബ്ദുൽ സലാം സർവിസിൽനിന്ന് വിരമിച്ചു. സലാം തിരുമല എന്ന തൂലികാനാമത്തിൽ 18ൽ അധികം പുസ് തകങ്ങൾ രചിച്ചിട്ടുണ്ട്. 2011ലെ ഭാരത സെൻസസിൽ പെങ്കടുത്തതിന് ഏറ്റവും നല്ല എന്യൂമറേറ്റർമാർക്ക് നൽകുന്ന കേന്ദ്ര സെൻസസ് കമീഷണർ ആൻഡ് രജിസ്ട്രാർ ജനറലി​െൻറ സിൽവർ മെഡലും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. അര ലക്ഷത്തിലധികം വരുന്ന പ്രീ-പ്രൈമറി കുട്ടികൾക്ക് കൂടി ആഴ്ചയിലൊരിക്കൽ മുട്ടയും പാലും ലഭിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ത​െൻറ ക്ലാസിലെ കുട്ടിയെ കൊണ്ട് കത്തെഴുതിച്ചതും സലാം ആയിരുന്നു. ഗവൺമ​െൻറ് പ്രീ-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ (ജി.പി.പി.ടി.എ) സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ഗവൺമ​െൻറ് എൽ.പി.എസ് ആൻഡ് മോഡൽ സ്കൂളിൽനിന്നാണ് വിരമിച്ചത്. നിയമസേവന കേന്ദ്രം തുടങ്ങി തിരുവനന്തപുരം: സോഷ്യൽ ആക്ഷൻ ഫോർ ലീഗൽ ട്രാൻസ്ഫർമേഷ​െൻറ (സാൾട്ട്) തമലം നിയമസേവന കേന്ദ്രത്തി​െൻറ ഉദ്ഘാടനം നഗരസഭാ കൗൺസിലർ വി. ഗോപകുമാർ നിർവഹിച്ചു. യോഗത്തിൽ അഡ്വ. സുഗതൻപോൾ, അഡ്വ. പൂഴിക്കുന്ന് സുദേവൻ, സൈനൻ, അഡ്വ. ജയകുമാരൻനായർ, കെ.ആർ.എ സെക്രട്ടറി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story