Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: കാച്ചാണി ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍ പരിധിയില്‍ കടുവാക്കുഴി, പാലക്കുഴി ട്രാൻസ്ഫോർമറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ വൈകീട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ശ്രീവരാഹം ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍ പരിധിയില്‍ മാതൃഭൂമി ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൊലപാതകങ്ങൾ രാഷ്ട്രീയവത്കരിക്കരുത് -മീനാക്ഷി ലേഖി എം.പി തിരുവനന്തപുരം: കൊലപാതകങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളും മതവും ജാതിയും കലർത്തി രാഷ്ട്രീയവത്കരിക്കരുതെന്ന് ബി.ജെ.പി ദേശീയ വക്താവ് മീനാക്ഷി ലേഖി എം.പി. നിയമന നിരോധത്തിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് പടിക്കൽ നടന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.എസ്.ആർ.ടി.സിയിൽ അഡ്വൈസ് ലഭിച്ചവർക്ക് ഉടൻ നിയമനം നൽകുക, എൽ.ഡി, എൽ.ജി.സി, കെ.എസ്.ഇ.ബി, എച്ച്.എസ്.എ തുടങ്ങിയ തസ്തികകളിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു യുവമോർച്ച സമരം. സെക്രേട്ടറിയറ്റി​െൻറ മൂന്ന് കവാടങ്ങളും പ്രവർത്തകർ ഉപരോധിച്ചു. ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story