Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.എം.സി.എ വാർഷികം

സി.എം.സി.എ വാർഷികം

text_fields
bookmark_border
ചവറ: ചവറ മുസ്ലിം കൾചറൽ അസോസിയേഷൻ (സി.എം.സി.എ) നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭൂരഹിതരായ നിർധന കുടുംബങ്ങൾക്ക് വീടുനിർമിക്കുന്നതിന് ഭൂമി നൽകും. പാലക്കടവ് വാർഡിലെ രണ്ട് കുടുംബങ്ങൾക്കാണ് നൽകുക. മതവിജ്ഞാന സദസ്സ്, പൊതുസമ്മേളനം, പഠനോപകരണ വിതരണം, അനുമോദനം പരിപാടികൾ നടക്കും. വെള്ളിയാഴ്ച നടക്കുന്ന വാർഷികസമ്മേളനം എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. മുൻമന്ത്രി ഷിബു ബേബി ജോൺ നിർധന കുടുംബങ്ങൾക്കുള്ള ഭൂമി രേഖ കൈമാറും. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.30 മുതൽ നടത്തുന്ന മതപ്രഭാഷണങ്ങൾക്ക് വക്കം പടിഞ്ഞാറെ മുസ്ലിം ജമാഅത്ത് ഇമാം റിയാസുൽ ഹാദി പനവൂർ, ഷെമീർ മന്നാനി കൊല്ലം എന്നിവർ നേതൃത്വം നൽകും. യു.എൻ.ഐ.ബി.ബി സ്കോളർഷിപ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ നാലടുത്ത് വീട്ടിൽ മുന്നു പ്രകാശിനെ ആദരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story