Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരുണാകരൻപിള്ള...

കരുണാകരൻപിള്ള കരുത്തുറ്റപോരാളി ^വി.എസ്​. ശിവകുമാർ എം.എൽ.എ

text_fields
bookmark_border
കരുണാകരൻപിള്ള കരുത്തുറ്റപോരാളി -വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പ്രശ്നങ്ങൾ ഭരണാധികാരികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിൽ അനിഷേധ്യ നേതൃത്വമാണ് കെ. കരുണാകരൻപിള്ള വഹിച്ചതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. കേരള എൻ.ജി.ഒ അസോസിയേഷ​െൻറ സ്ഥാപക ജനറൽ സെക്രട്ടറിയും ദീർഘകാലം പ്രസിഡൻറുമായിരുന്ന കെ. കരുണാകരൻപിള്ളയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്ക് അനുകൂലമായി ഒട്ടനവധി ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തെ മറ്റ് സംഘടനാ പ്രവർത്തകരിൽനിന്ന് വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോർത്ത് ജില്ല പ്രസിഡൻറ് എ.പി. സുനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കമ്പറ നാരായണൻ, കോട്ടാത്തല മോഹനൻ, ആർ. രാജൻ ഗുരുക്കൾ, കെ.ആർ. കുറുപ്പ്, എ.എം. ജാഫർഖാൻ, ഇ.എൽ. സനൽരാജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story