Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 5:15 AM GMT Updated On
date_range 2018-05-04T10:45:00+05:30സ്വന്തം രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിെൻറ പിന്നിൽ സി.പി.എം വേട്ടക്കാരായും മാറുന്നു – ബിന്ദുകൃഷ്ണ
text_fieldsകൊല്ലം: രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിച്ച് കൊലപ്പെടുത്തുന്നതിനോടൊപ്പം ഒപ്പം നിൽക്കുന്നവരെ കൂടി വേട്ടയാടുന്ന സമീപനമാണ് കാലാകാലങ്ങളായി കേരളത്തിൽ സി.പി.എം നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പറഞ്ഞു. ഇടമുളയ്ക്കൽ പഞ്ചായത്തിലെ സി.പി.എം നേതാവായ രവീന്ദ്രൻപിള്ളയുടെ വധശ്രമത്തിന് പിന്നിലെ യഥാർഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാൻ ൈക്രംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമായി നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സി.പി.എം നേതൃത്വത്തിനുള്ള പങ്ക് അന്വേഷിക്കണമെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്മാരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ൈക്രംബ്രാഞ്ച് ഓഫിസിലേക്ക് നടത്തിയ മാർച്ചും പിക്കറ്റിങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. റെസ്റ്റ് ഹൗസിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ൈക്രംബ്രാഞ്ച് ഓഫിസിന് മുന്നിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. തുടർന്ന് നടന്ന യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി. രാജൻ, രാജ്മോഹൻ ഉണ്ണിത്താൻ, എ. ഷാനവാസ്ഖാൻ, ജി. പ്രതാപവർമ തമ്പാൻ, സൂരജ് രവി, കെ. കൃഷ്ണൻകുട്ടി നായർ, ശോഭ സുധീഷ്, നെടുങ്ങോലം രഘു, കൃഷ്ണവേണി ശർമ, എൻ. ഉണ്ണികൃഷ്ണൻ, ജി. ജയപ്രകാശ്, കെ.കെ. സുനിൽകുമാർ, എസ്. ശ്രീകുമാർ, മുനമ്പത്ത് വഹാബ്, ഏരൂർ സുഭാഷ്, കോലത്ത് വേണുഗോപാൽ, ആദിക്കാട് മധു, സന്തോഷ് തുപ്പാശ്ശേരി, അഡ്വ. സേതുനാഥപിള്ള, വി.ടി. സിബി, കെ.ആർ.വി സഹജൻ, നടുക്കുന്നിൽ വിജയൻ, ഡി. ചന്ദ്രബോസ്, സഞ്ജുബുഖാരി, വാളത്തുംഗൽ രാജഗോപാൽ, എച്ച്. സലീം, വൈ. ഷാജഹാൻ, പി. ആർ. പ്രതാപചന്ദ്രൻ, േപ്രംരാജ് എന്നിവർ സംസാരിച്ചു.
Next Story