Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 10:45 AM IST Updated On
date_range 4 May 2018 10:45 AM ISTപൊലീസ് സഹകരണസംഘം അഴിമതി: അസോസിയേഷൻ നേതാവിനെ രക്ഷിക്കാൻ ഉന്നതനീക്കം
text_fieldsbookmark_border
*കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാർ തിരുവനന്തപുരം: പൊലീസ് സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടിെൻറ പേരിൽ നടപടിക്ക് ശിപാർശ ചെയ്യപ്പെട്ട പൊലീസ് അസോസിയേഷൻ സംസ്ഥാന നേതാവിനെ നടപടികളിൽനിന്ന് ഒഴിവാക്കാൻ ഉന്നത ഇടപെടൽ നടക്കുന്നതായി ആക്ഷേപം. 2006 മുതൽ 2010 വരെ കാലത്ത് ഭരണത്തിന് നേതൃത്വം നൽകിയിരുന്ന വ്യക്തി ക്രമക്കേടിലൂടെ സംഘത്തിന് 18 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായി സഹകരണ വകുപ്പ് അന്വേഷണ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഘത്തിനുണ്ടായ നഷ്ടം ഇൗ വ്യക്തിയിൽനിന്ന് ഈടാക്കണമെന്ന് വകുപ്പ് ശിപാർശയും നൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർ നിയോഗിച്ച ഉദ്യോഗസ്ഥർ ഉത്തരവാദികളിൽനിന്ന് ഈടാക്കേണ്ട തുക സംബന്ധിച്ച റിപ്പോർട്ട് വകുപ്പിന് സമർപ്പിക്കുകയുമുണ്ടായി. എന്നാൽ, 2014 ൽ സമർപ്പിച്ച റിപ്പോർട്ടിൻമേൽ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ഇൗ നേതാവ് സർക്കാറിനെ സമീപിച്ചു. സർക്കാർ നടപടികൾ ആരംഭിച്ചപ്പോൾ അന്നത്തെ ഭരണസമിതി പ്രസിഡൻറ് ജി.ആർ. അജിത്ത് ഹൈകോടതിയെ സമീപിക്കുകയും സർക്കാർ വിഷയത്തിൽ ഇടപെടരുതെന്ന് കോടതി വിധിയുണ്ടാവുകയും ചെയ്തു. എന്നാൽ, ഹൈകോടതി വിധിയെത്തുടർന്ന് ഒരു മന്ത്രിയുടെ ഓഫിസിലെ എൻ.ജി.ഒ യൂനിയൻ നേതാവും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ വ്യക്തി അസോസിേയഷൻ നേതാവിനെ നടപടികളിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമം നടത്തുകയാണെന്ന ആരോപണം ഇപ്പോൾ ശക്തമാണ്. 68 (1) വകുപ്പ് പ്രകാരം അന്വേഷണം നടത്തി കുറ്റക്കാരനായി കണ്ടെത്തുകയും തുക ഈടാക്കണമെന്ന് ഉത്തരവാകുകയും ചെയ്ത വ്യക്തിയെ 68(2) പ്രകാരം ഹിയറിങ്ങിലൂടെ കുറ്റമുക്തനാക്കാനുള്ള നീക്കം കീഴ്വഴക്കങ്ങളുടെ ലംഘനം കൂടിയാണെന്ന് സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഭരണ സമിതി തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ഹൈകോടതി ഉത്തരവുണ്ടായിട്ടും പ്രസ്തുത നേതാവിനെ കുറ്റമുക്തനാക്കി മത്സരിപ്പിക്കാനായി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകുെന്നന്ന ആക്ഷേപവുമുണ്ട്. സംഘത്തിനുണ്ടായ നഷ്ടം നികത്താതെ അഴിമതിക്കാരെ രക്ഷിക്കാനുള്ള നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരുടെ നീക്കം. ഇത് വരും ദിവസങ്ങളിൽ പൊലീസ് സേനയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. പൊലീസ് സഹകരണ സംഘവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് നിലവിലുള്ളത്. ഭരണം മാറി മാറി വരുേമ്പാൾ സംഘം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. അതിനിടെയാണ് പുതിയ വിവാദം ഉയർന്നത്. ബിജു ചന്ദ്രശേഖർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story