Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമികച്ചനേട്ടം വരിച്ച് ...

മികച്ചനേട്ടം വരിച്ച് പ്ലാവൂര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍

text_fields
bookmark_border
കാട്ടാക്കട:- എസ്.എസ്.എല്‍.സി പരീക്ഷയില്‍ കാട്ടാക്കട താലൂക്കിലെ മികച്ചനേട്ടം വരിച്ച് പ്ലാവൂര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍. പ്ലാവൂർ ഹൈസ്കൂളിൽ 37 പേർ എ പ്ലസ് നേടിയപ്പോൾ ഒമ്പത് പേർക്ക് ഒരുവിഷയത്തിന് എ പ്ലസ് നഷ്മായി. 181 പേർ പരീക്ഷയെഴുതിയതിൽ ആറ് പേർ പരാജയപ്പെട്ടു. കാട്ടാക്കട നിയോ ഡെയില്‍ സ്കൂള്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. 12 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. കാട്ടാക്കട പി.ആർ. വില്യം ഹയർ സെക്കൻഡറി സ്കൂളിൽ 218 പേർ പരീക്ഷയെഴുതിയതിൽ 216 പേർ വിജയിച്ചു. 19 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. കാട്ടാക്കട കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 150 കുട്ടികൾ പരീക്ഷയെഴുതിയതിൽ 137 പേർ വിജയിച്ചു. മൂന്ന് പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ ഏഴ്പേർക്ക് ഒരു വിഷയത്തിന് എ പ്ലസ് നഷ്ടമായി. കുറ്റിച്ചല്‍ പരുത്തിപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ 163 പേര്‍ പരീക്ഷ എഴുതി 158 പേര്‍ വിജയിച്ചു. ഏഴ് പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. പൂവച്ചല്‍ ഹൈസ്കൂളില്‍ 134 പേര്‍ പരീക്ഷ എഴുതിയതില്‍ രണ്ടുപേര്‍ മാത്രം പരാജിതരായി. എട്ട് പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഉഴമലയ്ക്കല്‍ ചക്രപാണിപുരം ശ്രീനാരായണ ഹയര്‍സെക്കൻഡറി സ്കൂൾ 99 ശതമാനം വിജയം നേടി. 40 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. മീനാങ്കല്‍ ഗവ. ഹൈസ്കൂൾ 97 ശതമാനം വിജയം നേടി .16 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടി. വെള്ളനാട് സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ 37 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. ഉത്തരംകോട് ഇരുവേലി സര്‍ക്കാര്‍ ഹൈസ്കൂളില്‍ 52 പേര്‍ പരീക്ഷഎഴുതിയതില്‍ 45 പേര്‍ വിജയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story