Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 10:41 AM IST Updated On
date_range 4 May 2018 10:41 AM ISTകിളിമാനൂർ ഉപജില്ലയിൽ 95 ശതമാനം, വിജയത്തിൽ മുന്നിൽ ഇക്കുറിയും ഗവ: എച്ച്.എസ്.എസ്
text_fieldsbookmark_border
കിളിമാനൂർ: എസ്.എസ്.എൽ.സി ഫലത്തിൽ സർക്കാർ സ്കൂളുകൾ ബഹുദൂരം മുന്നിൽ. ഏറ്റവും കൂടുതൽ എ പ്ലസുകളുടെ എണ്ണത്തിൽ ഇക്കുറിയും ജില്ലക്കഭിമാനം കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. കിളിമാനൂർ ഉപജില്ലയിൽ 95 ആണ് വിജയശതമാനം. 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകൾ ഉപജില്ലയിൽ അറിവായിട്ടില്ല. കിളിമാനൂർ ഗവ. എച്ച്.എസ്.എസിൽ 90 പേർക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. ആകെ പരീക്ഷയെഴുതിയ 606 പേരിൽ 38 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു. 96 ആണ് വിജയശതമാനം. വിജയശതമാനത്തിലും സർക്കാർ സ്കൂളുകൾ തന്നെയാണ് മുന്നിൽ. പോങ്ങനാട് ഗവ. ഹൈസ്കൂൾ, തട്ടത്തുമല ഗവ. എച്ച്.എസ്.എസ്, നഗരൂർ നെടുമ്പറമ്പ് ഗവ. എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ 98 ശതമാനം വിജയം നേടി. 81 പേർ പരീക്ഷ എഴുതിയ പോങ്ങനാട് ഗവ. എച്ച്.എസിൽ 14 മുഴുവൻ എ പ്ലസ് അടക്കം 79 പേർ വിജയിച്ചു. തട്ടത്തുമല സ്കൂളിൽ ആറു പേരും നെടുമ്പറമ്പ് സ്കൂളിൽ നാല് പേരും എല്ലാ വിഷയത്തിനും എ പ്ലസ് നേടി. അൺ എയ്ഡഡ് സ്കൂളുകളിൽ കിളിമാനൂർ രാജാരവിവർമ സ്കൂളുകൾ 95 ശതമാനം വിജയം കൈവരിച്ചു. 141 പേർ പരീക്ഷയെഴുതിയ ആർ.ആർ.വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 25 പേർ എല്ലാ വിഷയത്തിനും 10 പേർ ഒമ്പത് വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. 133 പേർ ഉപരിപഠനത്തിന് അർഹത നേടി. ആർ.ആർ.വി ബോയ്സ് വെക്കേഷനൽ ഹയർ സെക്കൻഡറിയിൽ 123 പേർ പരീക്ഷയെഴുതിയപ്പോൾ 14 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കൊടുവഴന്നൂർ ഗവ. എച്ച്.എസ്.എസിൽ ഒമ്പത് പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് ലഭിച്ചു. മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 166 പേർ പരീക്ഷയെഴുതിയതിൽ 151 പേർ ഉപരിപഠനത്തിനർഹത നേടി. 23 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 91 ആണ് വിജയശതമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story