Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരട്ടകള്‍ക്ക്...

ഇരട്ടകള്‍ക്ക് ഇരട്ടിമധുരമായി എ പ്ലസ്

text_fields
bookmark_border
തിരുവനന്തപുരം: ഇരട്ടകള്‍ക്ക് ഇരട്ടിമധുരമായി എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌. കൊട്ടൺഹില്‍ സ്കൂളിലെ വിദ്യാർഥികളായ അഞ്ചു കൃഷ്ണ, ആര്യ കൃഷ്ണ എന്നിവരുടെ വിജയമാണ് സ്കൂളിനും കുടുംബത്തിനും ഇരട്ടി മധുരമായത്. കലാമത്സരങ്ങളില്‍ ഉൾെപ്പടെ ഒരുമിച്ചു കഴിവ് തെളിയിച്ച ഇരുവരും പഠനത്തിലും മിടുക്കരായിരുന്നു. കൊടുങ്ങനൂര്‍, കൈരളി ഗാർഡൻസിൽ പത്രവിതരണകാരന്‍ ഗംഗാധരന്‍ നായരുടെയും ജയകുമാരിയുടെയും മക്കളയായ ഇരുവരും ഏഴാം ക്ലാസ് വരെ വട്ടിയൂർകാവ് ജവഹര്‍ പബ്ലിക്‌ സ്കൂളിലാണ് പഠിച്ചത്. സി.ബി.എസ്.ഇ ആയിരുന്നു ഏഴുവരെ. അതിനുശേഷം കോട്ടൺഹില്‍ സ്കൂളില്‍ ചേർന്നു. പിന്നീട് കേരള സിലബസ് ആണ് തുടര്‍ന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story