Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസര്‍ക്കാർ തീരുമാനം...

സര്‍ക്കാർ തീരുമാനം യു.ഡി.എഫ് സമരങ്ങളുടെ നേട്ടം ^പി.പി. തങ്കച്ചൻ

text_fields
bookmark_border
സര്‍ക്കാർ തീരുമാനം യു.ഡി.എഫ് സമരങ്ങളുടെ നേട്ടം -പി.പി. തങ്കച്ചൻ തിരുവനന്തപുരം: ഷുഹൈബ് വധത്തിലെ സുപ്രീംകോടതി ഇടപെടലും ശ്രീജിത്തി​െൻറ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് ഭാര്യക്ക് ജോലിയും നഷ്ടപരിഹാരവും കൊടുക്കാനുള്ള സര്‍ക്കാറി​െൻറ തീരുമാനവും യു.ഡി.എഫ് സമരങ്ങളുടെ നേട്ടമാണെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ശ്രീജിത്തി​െൻറ കസ്റ്റഡി മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടാനും അന്നത്തെ റൂറല്‍ എസ്.പിയുടെ പേരില്‍ കര്‍ശനനടപടി എടുക്കാനും നഷ്ടപരിഹാരത്തുക 25 ലക്ഷമായി ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ തയാറാകണം. എങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാറി​െൻറ ആത്മാർഥത ബോധ്യപ്പെടൂ. ശ്രീജിത്തി​െൻറ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും തങ്കച്ചന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story