Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:42 AM GMT Updated On
date_range 3 May 2018 5:42 AM GMTനാടക പഠന ശിബിരം നാളെമുതൽ
text_fieldsbookmark_border
കൊല്ലം: നെഹ്റു യുവകേന്ദ്രയും കിഴക്കനേല കേളിയും സംയുക്തമായി സംഘടിപ്പിക്കുന്ന നാടക പഠന ശിബിരം 'അരങ്ങറിവ്' വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നാടക സംവിധായകൻ വത്സന് നിസരി ഉദ്ഘാടനം ചെയ്യും. കേളി പ്രസിഡൻറ് കെ. മുരളീധരന്‍പിള്ള അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. ഞായറാഴ്ച വൈകീട്ട് 4.30ന് സമാപന സമ്മേളനം പിരപ്പന്‍കോട് മുരളി ഉദ്ഘാടനം ചെയ്യും. കേളി സെക്രട്ടറി എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ വാസൂട്ടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എസ്. സുനില്‍കുമാര്‍, എസ്. ബിജു, ആര്. ജയചന്ദ്രന്, കൈലാസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story