Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിങ്ക് കൺേട്രാൾ റൂം...

പിങ്ക് കൺേട്രാൾ റൂം സജീവം: വിളിക്കൂ 1515 ലേക്ക്; അതിവേഗ പരിഹാരമെന്ന് പൊലീസ്

text_fields
bookmark_border
*സ്ത്രീകളുടെ പരാതികൾക്ക് അതിവേഗ നടപടിയാണ് ലക്ഷ്യമിടുന്നതെന്ന് കമീഷണർ കൊല്ലം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് സംസ്ഥാന സർക്കാർ തുടങ്ങിയ പിങ്ക് പൊലീസ് പേട്രാൾ സംവിധാനം സജീവമാക്കി കൊല്ലം സിറ്റി പൊലീസ്. അടിയന്തര സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് സഹായത്തിനും വിവരങ്ങൾ അറിയിക്കുന്നതിനും സജ്ജമാക്കിയ 1515 നമ്പറി​െൻറ സേവനം ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ കൊല്ലത്ത് കൂടുതൽ കാര്യക്ഷമമാക്കുകയാണ്. പിങ്ക് കൺേട്രാൾ റൂമിലെത്തുന്ന ഫോൺ വിളികൾ കേസ് റെക്കോഡ് മാനേജ്മ​െൻറ് എന്ന സോഫ്റ്റ് വെയറിലൂടെയാകും ഇനി േക്രാഡീകരിക്കുക. വിളിക്കുന്ന വ്യക്തിയുടെ സ്ഥലം ജി.ഐ.എസ് മാപ്പിങ്ങിലൂടെ തത്സമയം ലഭിക്കും. പരാതിക്കാർ അറിയിക്കുന്ന വിവരങ്ങൾ സോഫ്റ്റ് വെയറി​െൻറ കാൾ ടേക്കർ വിഭാഗത്തിൽ രേഖപ്പെടുത്തും. പൂർണമായി റെക്കോഡ് ചെയ്യുന്ന സംഭാഷണം തുടർ ആവശ്യങ്ങൾക്കായി സെർച്ച് കീ വേഡുകൾ മുഖേന ഉപയോഗിക്കാനും കഴിയും. കൺേട്രാൾ റൂമിലെ കമ്പ്യൂട്ടർ നിയന്ത്രിത ഡിസ്പാച്ചറിൽനിന്ന് ആവശ്യമായ സന്ദേശങ്ങൾ സംഭവസ്ഥലത്തിന് ഏറ്റവുമടുത്തുള്ള പിങ്ക് പ േട്രാൾ വാഹനങ്ങളിലെ മൊബൈൽ ഡാറ്റാ ടെർമിനലുകൾക്ക് ലഭിക്കും. പരാതിക്കാർക്ക് അതിവേഗത്തിൽ പൊലീസ് സേവനം ലഭ്യമാക്കാൻ ഇതുവഴി സാധ്യമാകും. ഇതിനുള്ള സാങ്കേതികവിദ്യ സി-ഡാക്കാണ് വികസിപ്പിച്ചത്. പിങ്ക് പൊലീസ് സേനാംഗങ്ങൾക്ക് വിദഗ്ധ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. പിങ്ക് കൺേട്രാൾ റൂമിലെ കോൾ മാനേജ്മ​െൻറ് സംവിധാനം സിറ്റി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസ് പരിശോധിച്ചു. 1515 നമ്പറിൽ സഹായം അഭ്യർഥിച്ചെത്തുന്ന സ്ത്രീകളുടെ കോളുകളിൽ അതിവേഗ നടപടിയാണ് ലക്ഷ്യമിടുന്നതെന്ന് കമീഷണർ അറിയിച്ചു. അസി. പൊലീസ് കമീഷണർ എ. പ്രതീപ്കുമാർ പരിശീലനത്തിന് നേതൃത്വം നൽകി. കൺേട്രാൾ റൂം സി.ഐ ആർ. ഷാബു, ട്രാഫിക് എസ്.ഐ ജി. അനൂപ്, ഈസ്റ്റ് എസ്.ഐ എം.കെ. പ്രശാന്ത്കുമാർ, പിങ്ക് പൊലീസ് എസ്.ഐമാരായ അനിലകുമാരി, സുമ, ജിജി മാത്യു തുടങ്ങിയവർ പരിശീലന പരിപാടിയിൽ സംബന്ധിച്ചു. ഭവനനിർമാണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം കൊല്ലം: തീരപ്രദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം വാങ്ങി വീടുവെക്കുന്നതിനും തീരദേശ നിയന്ത്രണ മേഖലയിൽ അനുവദനീയ സ്ഥലങ്ങളിൽ സ്വന്തമായി ഭൂമിയുള്ളവർക്ക് ഭവന നിർമാണത്തിനും ധനസഹായം നൽകുന്ന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെയും ഇവിടെനിന്ന് 200 മീറ്ററിന് വെളിയിൽ താമസിക്കാൻ താൽപര്യമുള്ളവരെയും മാത്രമാണ് പരിഗണിക്കുന്നത്. അപേക്ഷാഫോം മത്സ്യഭവനുകളിലും ജില്ലാ ഓഫിസിലും ലഭ്യമാണ്. മേയ് 14 വരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾ 0474-2792850 എന്ന ഫോൺ നമ്പറിൽ ലഭിക്കും. മലമ്പനി നിവാരണ യജ്ഞം തുടങ്ങി കൊല്ലം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മലമ്പനി നിവാരണ യജ്ഞത്തി​െൻറ ഭാഗമായ ജില്ലാതല പരിപാടികൾക്ക് തുടക്കമായി. ഔദ്യോഗിക പ്രഖ്യാപനം ഹോട്ടൽ സുദർശനിൽ എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. നിയന്ത്രണത്തിലായ പല രോഗങ്ങളും തിരികെയെത്തുന്നുണ്ടെന്നും രോഗനിവാരണം സമ്പൂർണമാക്കാൻ കൂട്ടായ ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷയായി. ശിൽപശാല കലക്ടർ ഡോ. എസ്. കാർത്തികയേൻ ഉദ്ഘാടനം ചെയ്തു. 2020 ഓടെ ജില്ലയിൽ മലമ്പനി നിവാരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയറ്റ് നെൽസൺ മാർഗരേഖ പ്രകാശനം ചെയ്തു. കോർപറേഷൻ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ജയൻ ലോഗോ പ്രകാശനം നിർവഹിച്ചു. ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർമാരായ ഡോ. ആർ. സന്ധ്യ, ഡോ. മണികണ്ഠൻ, ആരോഗ്യ കേരളം ജില്ലാ േപ്രാഗ്രാം മാനേജർ ഡോ. എസ്. ഹരികുമാർ, ജില്ല മലേറിയ ഓഫിസർ ടി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ഇതരസംസ്ഥാന തൊഴിലാളികളിൽ രോഗബാധ നിയന്ത്രിക്കുന്നതിന് കൂടി ലക്ഷ്യമിടുന്ന യജ്ഞം തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ നേതൃത്വത്തിൽ തൊഴിൽ, മത്സ്യബന്ധനം, സാമൂഹികനീതി വകുപ്പ്, എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. പരിപാടിയുടെ ഭാഗമായി രോഗപരിശോധനയും കൊതുക് നിവാരണ പ്രവർത്തനങ്ങളും ഉൗർജിതമാക്കും. മലേറിയ ചികിത്സയുടെ ഭാഗമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story