Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉൗർജോൽപാദനത്തിനൊപ്പം...

ഉൗർജോൽപാദനത്തിനൊപ്പം സുരക്ഷക്കും ഉൗന്നൽ നൽകണം ^മന്ത്രി എം.എം. മണി

text_fields
bookmark_border
ഉൗർജോൽപാദനത്തിനൊപ്പം സുരക്ഷക്കും ഉൗന്നൽ നൽകണം -മന്ത്രി എം.എം. മണി തിരുവനന്തപുരം: വർധിച്ചുവരുന്ന ഉൗർജോൽപാദനത്തിനും വിനിയോഗത്തിനുമൊപ്പം സുരക്ഷ ക്രമീകരണങ്ങൾക്കും ഉൗന്നൽ നൽകണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വൈദ്യുതി സുരക്ഷാവാരത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശരാശരി അഞ്ഞൂറോളം അപകടങ്ങൾ വൈദ്യുതി ഉപയോഗത്തിലെ അശ്രദ്ധയും കരുതലില്ലായ്മയും കാരണം പ്രതിവർഷം ഉണ്ടാകുന്നു. ഇത് വൈദ്യുതി ബോർഡി​െൻറ സാമ്പത്തിക ബാധ്യത കൂട്ടുകയാണ്. ലൈൻമാന്മാർ ഉൾപ്പെടെയുള്ള താഴെത്തട്ടിലെ ജീവനക്കാർക്കിടയിലും ഉപഭോക്താക്കൾക്കിടയിലും അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നിലവിലെ ശ്രമങ്ങൾ വിപുലീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഡയറക്ടർ പി. വിജയകുമാരി സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പി​െൻറ സ്മരണിക മന്ത്രി എം.എം. മണി പ്രകാശനം ചെയ്തു. കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എൻ.എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി. എനർജി മാനേജ്മ​െൻറ് സ​െൻറർ കേരള, അനർട്ട് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് എന്നിവയുടെ സഹകരണത്തോടെയാണ് വൈദ്യുതി സുരക്ഷാവാരം ആചരിക്കുന്നത്. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽകുമാർ, എനർജി മാനേജ്മ​െൻറ് സ​െൻറർ, ഡയറക്ടർ കെ.എം. ധനേശൻ ഉണ്ണിത്താൻ, അനർട്ട് ഡയറക്ടർ ഡോ. ആർ. ഹരികുമാർ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story