Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുസ്​ലിം യുവാക്കളെ...

മുസ്​ലിം യുവാക്കളെ മാത്രം ജയിലിലടക്കുന്നത്​ അന്യായം ^പി. രാമ​ഭദ്രൻ

text_fields
bookmark_border
മുസ്ലിം യുവാക്കളെ മാത്രം ജയിലിലടക്കുന്നത് അന്യായം -പി. രാമഭദ്രൻ കൊല്ലം: കഠ്വ സംഭവത്തെത്തുടർന്നുണ്ടായ ഹർത്താലി​െൻറ പേരിൽ മുസ്ലിം യുവാക്കളെ മാത്രം തിരഞ്ഞുപിടിച്ച് ജയിലിലടക്കുന്നത് അന്യായമാണെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ഗുരുതര ജനകീയ പ്രശ്നങ്ങൾ വന്നാൽ രാഷ്ട്രീയക്കാര​െൻറ ഉത്തരവ് കാത്തുനിൽക്കാതെ ജനങ്ങൾ പ്രതിഷേധവുമായി നിരത്തിലിറങ്ങുമെന്നതി​െൻറ ശക്തമായ തെളിവാണ് കഴിഞ്ഞ ഹർത്താൽ. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യപരമാണ്. എല്ലാ മതക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരും തെരുവിലിറങ്ങി ഹർത്താലി​െൻറ വിജയത്തിനുവേണ്ടി പ്രവർത്തിച്ചപ്പോൾ മുസ്ലിം യുവാക്കളെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റവാളികളാക്കുന്നത് നീതീകരിക്കാൻ കഴിയാത്തതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story