Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:21 AM GMT Updated On
date_range 2018-05-03T10:51:00+05:30പാലം കടക്കുന്നത് പ്രാർഥനയോടെ
text_fieldsആറ്റിങ്ങല്‍: തിരക്കേറിയ റോഡിലെ പാലം ജീര്‍ണാവസ്ഥയില്‍. ചിറയിന്‍കീഴ്-കടയ്ക്കാവൂര്‍ റോഡില്‍ കടയ്ക്കാവൂര്‍ തോടിന് കുറുകെയുള്ള പാലമാണ് തകർച്ചയിലായത്. നാലരപതിറ്റാണ്ട് പഴക്കമുള്ളതാണ് പാലം. 1974ല്‍ തറക്കല്ലിട്ട തോട്ടുപാലം 1977ല്‍ പൂര്‍ത്തിയായി. ഇതിനുശേഷം പല ഘട്ടങ്ങളിലായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെങ്കിലും പുറമേ മനോഹാരിത സൃഷ്ടിക്കല്‍ മാത്രമേ നടന്നിട്ടുള്ളൂ. പാലത്തിെൻറ അടിവശം പൂര്‍ണമായും തകര്‍ന്നു. സീലിങ് ഇളകി നഷ്ടപ്പെട്ടു. കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്ന് ഇരുമ്പ് കമ്പികള്‍ പുറത്തായ നിലയിലാണ്. കമ്പികള്‍ തമ്മിലുള്ള കെട്ടുകള്‍ ഇളകി അടര്‍ന്ന് താഴെവീണ് കൊണ്ടിരിക്കുകയാണ്. അഞ്ച് തൂണുകളും സമാനരീതിയില്‍ ബലക്ഷയം നേരിടുന്നുണ്ട്. രാത്രിയും പകലും ഒരുപോലെ വാഹനഗതാഗതമുള്ളതാണ് ഇൗ പാത. ചിറയിന്‍കീഴുനിന്ന് കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, വക്കം, വര്‍ക്കല ഭാഗങ്ങളിലേക്ക് പോകുന്നത് ഈ പാലം വഴിയാണ്. ഇരുപതോളം സ്വകാര്യ ബസുകളും സർവിസ് നടത്തുന്നുണ്ട്. മുതലപ്പൊഴി ഹാര്‍ബര്‍ ഭാഗത്ത് നിന്ന് മത്സ്യവാഹനങ്ങളും ചിറയിന്‍കീഴിലേക്ക് വരുന്നത് ഈ പാലത്തിലൂടെയാണ്. കായല്‍ തോടിന് കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. ഈ പ്രദേശം പൊതുവില്‍ ചതുപ്പാണ്. മണ്ണിനും ബലക്കുറവുണ്ട്. പുതിയ പാലം നിർമിക്കാന്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Next Story