Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവുമായി ബംഗാൾ...

കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്​റ്റിൽ

text_fields
bookmark_border
തിരുവനന്തപുരം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതരസംസ്ഥാന െതാഴിലാളികൾ അറസ്റ്റിൽ. കൈതമുക്ക് പാസ്പോർട്ട് ഒാഫിസിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളിൽനിന്നാണ് 1.2 ഗ്രാം കഞ്ചാവ്, ചുണ്ണാമ്പ് കല്ല്, ബീഡി, ഇല എന്നിവ പിടികൂടിയത്. സംഭവത്തിൽ സൂരജ്, രാജീബ് സർക്കി, ധീരജ ബിശ്വകർമ എന്നിവരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടത്തെ ലേബർ ക്യാമ്പിൽ പോകവെയാണ് ഇവരെ പിടികൂടിയത്. ശംഖുംമുഖം പൊലീസ് അസി. കമീഷണർ ഷാനിഹാൻ, വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് വി. നായർ, വഞ്ചിയൂർ സബ് ഇൻസ്പെക്ടർ സാഗർ, മിഥുൻ, എ.എസ്.െഎ ഹരിലാൽ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story