Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെയ്യാറ്റിൻകരയെ...

നെയ്യാറ്റിൻകരയെ തിരുവനന്തപുരം ആർ.ഡി.ഒക്ക് കീഴിൽ നിലനിർത്തണം ^ആനാവൂർ നാഗപ്പൻ

text_fields
bookmark_border
നെയ്യാറ്റിൻകരയെ തിരുവനന്തപുരം ആർ.ഡി.ഒക്ക് കീഴിൽ നിലനിർത്തണം -ആനാവൂർ നാഗപ്പൻ തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്കിനെ തിരുവനന്തപുരം ആർ.ഡി.ഒക്ക് കീഴിൽ നിലനിർത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ജില്ലയിൽ നെടുമങ്ങാട് പുതിയ ആർ.ഡി ഓഫിസ് ആരംഭിക്കുന്നത് ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്. നെടുമങ്ങാട് പുതിയ ആർ.ഡി ഓഫിസ് ആരംഭിക്കുന്നതി​െൻറ ഭാഗമായി നെയ്യാറ്റിൻകര താലൂക്കിനെ നെടുമങ്ങാട് ആർ.ഡി.ഒയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം ജനങ്ങൾക്ക് വളരെയധികം യാത്രാക്ലേശം ഉണ്ടാക്കും. നെയ്യാറ്റിൻകരയുള്ളവർക്ക് നെടുമങ്ങാട് എത്താൻ ഇപ്പോൾ രണ്ട് ബസ് കയറി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. നെയ്യാറ്റിൻകരനിന്ന് നെടുമങ്ങാടേക്ക് യാത്രാസൗകര്യവും കുറവാണ്. പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story