Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:11 AM GMT Updated On
date_range 2018-05-03T10:41:59+05:30വിജിലൻസ് ലീഗൽ അഡ്വൈസർ നിയമനം: തീരുമാനം വീണ്ടും മാറ്റിെവച്ചു
text_fieldsതിരുവനന്തപുരം: വിജിലൻസ് അഡീഷനൽ ലീഗൽ അഡ്വൈസർ തസ്തികയിലേക്കുള്ള സ്ഥിരനിയമനം പി.എസ്.സിക്ക് കൈമാറുന്നതിൽ തീരുമാനമെടുക്കാതെ മൂന്നാം തവണയും മന്ത്രിസഭാ യോഗം മാറ്റിെവച്ചു. കഴിഞ്ഞ രണ്ട് മന്ത്രിസഭായോഗത്തിലും അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിരുന്നെങ്കിലും ചർച്ചക്കെടുത്തില്ല. നിയമനം പി.എസ്.സിക്ക് വിടുന്നതിൽ ഭരണമുന്നണിയിൽനിന്നുതന്നെ ചിലർ എതിർപ്പ് അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം വൈകുന്നതെന്ന് അറിയുന്നു. വിജിലൻസ് അഡീഷനൽ ലീഗൽ അഡ്വൈസർ തസ്തികയിലേക്ക് ഇതുവരെയും ആഭ്യന്തരവകുപ്പ് നേരിട്ടാണ് നിയമനം നടത്തിയിരുന്നത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് നിയമനം പി.എസ്.സിക്ക് വിടാൻ ആലോചിച്ചത്. വിജിലൻസ് കേസുകളിൽ സർക്കാറിന് നിയമോപദേശം നൽകുന്ന പ്രധാന ചുമതല നിർവഹിക്കുന്ന വിജിലൻസ് അഡ്വൈസറെ കാലാകാലങ്ങളിൽ വരുന്ന സർക്കാറുകൾ നേരിട്ട് നിയമിക്കുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. സർക്കാർ തീരുമാനിച്ചാൽ നിയമനം നടത്താൻ തയാറാണെന്ന് പി.എസ്.സിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കാമ്പസ് സ്ഥാപിക്കാൻ കണ്ണൂർ എടയ്ക്കാട് 5.64 ഏക്കർ ഭൂമി വാങ്ങി നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ഇ.എസ്.ഐ കോർപറേഷെൻറ കൈവശമുള്ള ഭൂമിയാണ് ഒരു ആർ ഭൂമിക്ക് 96,000 രൂപ വില നിശ്ചയിച്ച് വാങ്ങിനൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. ഇതിനായി 5.47 കോടി രൂപയും മന്ത്രിസഭ അനുവദിച്ചു.
Next Story